വഖ്ഫ് ബോര്‍ഡ് നിയമനം: മുസ്ലിം സംഘടനകളുടെ പ്രക്ഷോഭ കണ്വന്ഷന് 26ന്
കോഴിക്കോട്: കേന്ദ്ര വഖ്ഫ് ആക്ടിന് വിരുദ്ധമായി വഖ്ഫ് ബോര്‍ഡ് നിയമനം പി.എ.സ്.സിക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ 26 ന് കോഴിക്കോട്ട് പ്രക്ഷോഭ കണ്വന്ഷന് നടക്കും.
ജനുവരി എട്ടിന് സെക്രട്ടേറിയറ്റിനുമുന്നില്‍ മുസ്ലിം സംഘടനകള്‍ നടത്തുന്ന ബഹുജനധര്ണയുടെ പ്രചാരണാര്‍ഥമാണ് 26ന് വൈകിട്ട് മൂന്നിന് കോഴിക്കോട് എം.എസ്്.എസ് ഓഡിറ്റോറിയത്തില്‍ ഉത്തര മേഖല കണ്വന്ഷന് കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന യോഗം രൂപംനല്കിയത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ, മുസ്ലിം ലീഗ്, കെ.എന്‍.എം, ജമാഅത്തെ ഇസ്ലാമി, ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ,ഗ്ലോബല്‍ ഇസ്ലാമിക് മിഷന്, കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ, എം.ഇ.എസ്, എം.എസ്.എസ്, മെക്ക തുടങ്ങിയ സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്ന ബഹുജന കണ്‍വന്‍ഷന്റെ പ്രചാരണാര്‍ഥം വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു.
സബ് കമ്മിറ്റി ചെയര്മാന് എം.സി മായിന്‍ ഹാജി അധ്യക്ഷനായി. കണ്‍വീനര്‍ മോയിന്‍ കുട്ടി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഉമര്‍ പാണ്ടികശാല, പി.കെ മുഹമ്മദ് (മാനുസാഹിബ്), സത്താര്‍ പന്തലൂര്‍, വളപ്പില്‍ അബ്ദുസ്സലാം, ടി.എം ശരീഫ് മൗലവി, സി.ടി സക്കീര്‍ ഹുസൈന്, ഫൈസല്‍ പള്ളിക്കണ്ടി ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."