HOME
DETAILS

ആശംസയറിയിച്ച് കാര്‍ഡുകള്‍ എത്താറില്ല; നിറംമങ്ങി വിപണിയും

  
backup
December 21 2017 | 21:12 PM

%e0%b4%86%e0%b4%b6%e0%b4%82%e0%b4%b8%e0%b4%af%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3

കൊച്ചി: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ വരവറിയിച്ച് മുന്‍കൂട്ടി എത്തിയിരുന്ന ആശംസാ കാര്‍ഡുകള്‍ ഇപ്പോള്‍ വിരളം. അതുകൊണ്ടുതന്നെ വിപണിക്കും ഇത് നിറം മങ്ങിയകാലം. മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നതിന്റെ നാലിലൊന്ന് കച്ചവടം പോലും ഇപ്പോള്‍ നടക്കുന്നില്ലെന്ന് കാര്‍ഡ് വിപണിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌വരെ ക്രിസ്മസ് - പുതുവത്സര സീസണാകുമ്പോള്‍ കടകള്‍ക്കു മുന്‍പില്‍ പ്രത്യേക വിഭാഗങ്ങള്‍ തന്നെ സജ്ജീകരിച്ചായിരുന്നു ആശംസകാര്‍ഡ് കച്ചവടം പൊടിപൊടിച്ചിരുന്നത്. നഗരങ്ങളുടെ വിവിധ ഭാഗങ്ങളില്‍ ആശംസകാര്‍ഡ് വില്‍പനക്കായി പ്രത്യേക കടകള്‍ തന്നെ ഈ സമയത്ത് ഉയര്‍ന്നു വരികയും ചെയ്യുമായിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാര്‍ഡ് വിപണിക്ക് കഷ്ടകാലമാണ്. ഇ - കാര്‍ഡുകള്‍ വ്യാപകമായതോടെയാണ് ആളുകള്‍ അച്ചടിച്ച ആശംസാകാര്‍ഡുകളോട് വിമുഖത കാട്ടിത്തുടങ്ങിയത്. നിമിഷനേരം കൊണ്ട് എത്ര പേര്‍ക്ക് വേണമെങ്കിലും എത്തിക്കാന്‍ കഴിയുമെന്നതാണ് ഇ- മെയില്‍ വഴിയുള്ള ഇത്തരം കാര്‍ഡുകള്‍ക്ക് പ്രിയം വര്‍ധിപ്പിച്ചത്. ഇതാണ് അച്ചടി കാര്‍ഡുകള്‍ക്ക് ശനിദശ സൃഷ്ടിച്ചതും. വാട്ട്‌സ്ആപ്പ് വ്യാപകമായതോടെ സ്വന്തമായി ആശംസകാര്‍ഡ് തയാറാക്കുന്നതിന് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനുകളും രൂപപ്പെട്ടു. ഇപ്പോള്‍ സ്വീകരിക്കുന്ന ആളുടെയും അയക്കുന്ന ആളുടെയും പേരും പടവും വച്ച് കാര്‍ഡ് തയാറാക്കുന്നതിലാണ് പുതുതലമുറക്ക് ഹരം.
കാര്‍ഡ് വിപണിയുടെ തകര്‍ച്ച മുന്‍കൂട്ടിയറിഞ്ഞ് പുതുമകള്‍ കൊണ്ടുവന്ന് പിടിച്ചുനില്‍ക്കുന്നതിനായി ആശംസകാര്‍ഡ് നിര്‍മാതാക്കള്‍ തീവ്ര ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി തുറക്കുമ്പോള്‍ പ്രകാശം പരത്തുന്ന എല്‍.ഇ.ഡി കാര്‍ഡുകള്‍, സംഗീതം പൊഴിക്കുന്ന മ്യൂസിക്കല്‍ കാര്‍ഡുകള്‍ തുടങ്ങിയവയെല്ലാം വിപണിയില്‍ അവതരിപ്പിച്ചു നോക്കിയെങ്കിലും വേണ്ടത്ര ക്ലച്ച് പിടിച്ചില്ല. ഇതൊക്കെയാണെങ്കിലും കാര്‍ഡുകള്‍ അന്വേഷിച്ചു വരുന്നവര്‍ ഇപ്പോഴുമുണ്ടെന്നും ആശംസാകാര്‍ഡ് കച്ചവടക്കാര്‍ പറയുന്നു. അപ്രതീക്ഷിതമായി തപാലില്‍ ഒരു ആശംസാ കാര്‍ഡ് കിട്ടുന്നതിന്റെ സുഖം വാട്‌സ് ആപ്പിലും മെയിലിലും ഇ കാര്‍ഡുകള്‍ കിട്ടുമ്പോള്‍ ഇല്ലെന്നാണ് ഇത്തരക്കാരുടെ അഭിപ്രായം. ഇവരെ കാത്തു 10 രൂപ വിലയുള്ള കാര്‍ഡുകള്‍ നിരത്തിവച്ചു വഴിവക്കിലിരിക്കുന്ന അന്യസംസ്ഥാന കച്ചവടക്കാരും നഗരങ്ങളിലെത്തിയിട്ടുണ്ട്.
പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്ന സ്ഥാപനങ്ങളും മറ്റും അന്തേവാസികളെ കൊണ്ട് ആശംസകാര്‍ഡുകള്‍ തയാറാക്കി വിപണിയിലെത്തിച്ചു ക്രിസ്മസ് - പുതുവത്സര സമയത്ത് ചെറിയതോതില്‍ വരുമാനം കണ്ടെത്തിയിരുന്നു. ജീവകാരുണ്യത്തിന്റെ ഈ ചെറിയ അരുവി കൂടിയാണ് കാര്‍ഡ് വില്‍പന ഇല്ലാതാകുന്നതോടെ നിലയ്ക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  25 days ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  25 days ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  25 days ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  25 days ago