HOME
DETAILS

ധനേഷ് വധം: രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

  
backup
December 21 2017 | 22:12 PM

%e0%b4%a7%e0%b4%a8%e0%b5%87%e0%b4%b7%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%aa%e0%b5%8d

തലശ്ശേരി: കണ്ണൂര്‍ അഴീക്കോട്ടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പുളിക്കോമ്പേത്ത് ധനേഷി(26)നെ വെട്ടിക്കൊന്ന കേസില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തവും 30,000 രൂപ വീതം പിഴയും ശിക്ഷ. കേസില്‍ പ്രതിസ്ഥാനത്തുള്ള ആറ് പേരെ കുറ്റക്കാരല്ലെന്ന് കണ്ട് തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് (മൂന്ന്) കോടതി വെറുതെ വിട്ടു.
കേസിലെ രണ്ടാം പ്രതി അഴീക്കോട് ആറാംകോട്ടത്തെ മുടപ്പത്തി പാലക്കല്‍ വീട്ടില്‍ എം.പി പ്രജില്‍ (32), മൂന്നാം പ്രതി അഴീക്കോട് മീന്‍കുന്ന് മമ്പറംപീടികയിലെ മുണ്ടച്ചാലില്‍ എം.എം വിജിത്ത് എന്ന കുട്ടന്‍ എന്നിവരെയാണ് കൊലപാതക കുറ്റത്തിന് ജീവപര്യന്തം കഠിന തടവിനും 30,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചത്. ഐ.പി.സി 341 പ്രകാരം പ്രതികള്‍ കൊല്ലപ്പെട്ട ധനേഷിനെ ബലമായി തടഞ്ഞുനിര്‍ത്തിയെന്ന കുറ്റത്തിന് ഒരു മാസം തടവും വിധിച്ചു. പ്രതികള്‍ പിഴയടക്കുകയാണെങ്കില്‍ കൊല്ലപ്പെട്ട ധനേഷിന്റെ പിതാവിന് നല്‍കണമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കി. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികതടവ് അനുഭവിക്കണം.
അഴീക്കോട്ടെ മുടത്തിപാണിയില്‍ എം.പി സ്വരൂപ് (30) ആണ് കേസിലെ ഒന്നാം പ്രതി. ഇയാള്‍ ഒളിവിലായതിനാല്‍ വിചാരണ വേളയില്‍ കോടതിയില്‍ ഹാജരായിരുന്നില്ല. അതിനാല്‍ ഒന്നാം പ്രതിയുടെ പേരിലുള്ള കേസ് പിന്നീട് പ്രത്യേകമായി പരിഗണിക്കും.
2008 ജനുവരി 12 ന് രാത്രി 10.15 നാണ് കേസിനാസ്പദമായ സംഭവം. മീന്‍കുന്നിലെ നെയ്ത്ത് കമ്പനിക്ക് സമീപം വച്ച് അഴീക്കോട്ടെ വലിയപറമ്പത്ത് പ്രദീഷിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് വരുന്നതിനിടെ പ്രതികള്‍ ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തില്‍ ധനേഷിന്റെ സുഹൃത്ത് പ്രദീഷിനും പരുക്കേറ്റിരുന്നു. പ്രദീഷിന്റെ പരാതി പ്രകാരമായിരുന്നു കേസെടുത്തിരുന്നത്. മീന്‍കുന്നിലെ ഓലച്ചേരി വീട്ടില്‍ ശരത്ത് (36), പണ്ടാരപുരയില്‍ പി.പി ബിജേഷ് (28), സ്വാമിമഠം കോളനിയിലെ ഇടുമ്പന്‍ ബൈജു(27), മീന്‍കുന്നിലെ വയറന്‍ മുരിക്കോളി ഷാഹിര്‍ (28), നീര്‍ക്കടവിലെ കുഞ്ഞിപ്പാക്കന്‍ പി കലേഷ് (31), നീര്‍ക്കടവിലെ മുണ്ടാക്കന്‍ എം.വിനീഷ് (32) എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്.
28 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ ജില്ലാ ഗവ.പ്ലീഡര്‍ അഡ്വ.അജയ്കുമാര്‍ ഹാജരായി. 36 രേഖകളും എട്ട് തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  25 days ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  25 days ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  25 days ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  25 days ago