ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്: 73.45 ശതമാനം പോളിങ്
ചെന്നൈ: മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ചെന്നൈ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ 73.45 ശതമാനം വോട്ട് രേഖപ്പെടുത്തി.
അണ്ണാ ഡി.എം.കെ ഔദ്യോഗികപക്ഷ സ്ഥാനാര്‍ഥി ഇ.മധുസൂദനന്‍, വിമത വിഭാഗം നേതാവ് ദിനകരന്‍, ഡി.എം.കെ സ്ഥാനാര്‍ഥി മരുതുഗണേഷ് എന്നിവരാണ് മുഖ്യമായും മത്സരിച്ചത്. തെരഞ്ഞെടുപ്പ് അണ്ണാ ഡി.എം.കെ നേതാക്കളായ മുഖ്യമന്ത്രി എടപ്പാടി പളനി സാമിക്കും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിനും ഒരുപോലെ നിര്‍ണായകമാണ്.
അണ്ണാ ഡി.എം.കെക്കും ദിനകരനും തെരഞ്ഞെടുപ്പ് അഭിമാന പ്രശ്‌നമാണെങ്കില്‍ ഡി.എം.കെക്ക് നിലവിലെ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാണ്. ഈ മാസം 24നാണ് ഫലപ്രഖ്യാപനം. അതേസമയം 2ജി സ്‌പെക്ട്രം അഴിമതി ആരോപണവുമായി പ്രതിക്കൂട്ടിലായിരുന്ന ഡി.എം.കെക്ക് ആശ്വാസം നല്‍കുന്നതായിരുന്നു തെരഞ്ഞെടുപ്പ്.
ആരോപണ വിധേയരായ ഡി.എം.കെ നേതാക്കളായ എ. രാജ, കനിമൊഴി എന്നിവരെ വെറുതെ വിട്ടുകൊണ്ടുള്ള ഡല്‍ഹി പ്രത്യേക കോടതി വിധി ഉപതെരഞ്ഞെടുപ്പില്‍ ഡി.എം.കെക്ക് അനുകൂല സാഹചര്യമായിരിക്കും സൃഷ്ടിക്കുകയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഇന്നലെ വൈകുന്നേരം 5ന് പോളിങ് അവസാനിച്ചപ്പോള്‍ 73.45 ശതമാനം പേര്‍ വോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗികമായി അറിയിച്ചു. 2,28,234 വോട്ടര്‍മാരാണ് പോളിങ്ങ് ബൂത്തിലെത്തിയത്. മൊത്തം 59 സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സര രംഗത്തുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."