സ്ത്രീകളെ തടവിലിട്ട് പീഡിപ്പിച്ച ആശ്രമത്തിനെതിരേ സി.ബി.ഐ അന്വേഷണം
ന്യൂഡല്‍ഹി: സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും പൂട്ടിയിട്ട് പീഡിപ്പിച്ചിരുന്ന ഡല്‍ഹിയിലെ ആധ്യാത്മിക വിശ്വ വിദ്യാലയമെന്ന ആശ്രമത്തിനെതിരേ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പൊലിസ്. സ്ത്രീകളെയും കുട്ടികളെയും തടവിലിട്ട് ലൈംഗീക പീഡനത്തിന് വിധേയരാക്കിയതെന്നും മൃഗസമാനമായ സാഹചര്യത്തിലാണ് ആശ്രമത്തിലെ മിക്ക അന്തേവാസികളും ജീവിച്ചതെന്നും പൊലിസ് പറയുന്നു.
വീരേന്ദര്‍ ദേവ ദീക്ഷിത് എന്ന വിവാദ ആള്‍ദൈവത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ആശ്രമം. സ്ത്രീകളെയും പെണ്‍കുട്ടികളെയും അന്യായമായി തടവില്‍ വെക്കുന്നുവെന്ന ഒരു സന്നദ്ധ സംഘടനയുടെ പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ഇവിടെ പൊലിസ് റെയ്ഡ് നടത്തിയത്.ഡെപ്യൂട്ടി പൊലിസ് കമ്മീഷണര്‍ രജനീഷ് ഗുപ്ത, ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാളവ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പൊലിസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐയോട് അന്വേഷണം നടത്താന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട മുഴുവന്‍ കേസ് രേഖകളും പിടിച്ചെടുക്കാനും സി.ബി.ഐയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."