103 വര്‍ഷം മുന്‍പ് കാണാതായ അന്തര്‍വാഹിനി കണ്ടെത്തി
സിഡ്‌നി: ആസ്‌ത്രേലിയയില്‍ 103 വര്‍ഷം മുന്‍പ് കാണാതായ അന്തര്‍വാഹിനി കപ്പല്‍ കണ്ടെത്തി. ഇന്നലെയാണ് നാവിക ചരിത്രത്തില്‍ ഏറെ നിഗൂഢതകളുയര്‍ത്തിയ എച്ച്.എം. എ.എസ് എഇ1 എന്ന അന്തര്‍വാഹിനി കണ്ടെത്തിയത്. ഒന്നാം ലോക മഹായുദ്ധകാലത്ത് ഫര്‍ഗോ ഇഖറ്റോ എന്ന കപ്പലില്‍ അന്തിമ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഈ അന്തര്‍വാഹിനി കാണാതായത്.
1914 സെപ്റ്റംബര്‍ 14ന് ന്യൂ ബ്രിട്ടനിലെ ന്യൂ ഗിനിയന്‍ ദ്വീപില്‍ നിന്നാണ് എഇ1 കാണാതാകുന്നത്. 35 ആളുകള്‍ ഇതിലുണ്ടായിരുന്നു. ആദ്യമായാണ് അന്ന് ഒരു അന്തര്‍വാഹിനി കടലില്‍ കാണാതാകുന്നത്.
യുദ്ധസമയത്ത് ആസ്‌ത്രേലിയന്‍ സൈന്യത്തിന്റെ ആദ്യത്തെ നഷ്ടമായിരുന്നു ഇത്. കപ്പല്‍ മുങ്ങിയതിന്റെ യഥാര്‍ഥ കാരണം ഇന്നും അവ്യക്തമാണ്. അന്തര്‍വാഹിനിയിലുള്ളവര്‍ കൊല്ലപ്പെട്ടതാകാം കപ്പല്‍ മുങ്ങാന്‍ കാരണമെന്നാണ് ആസ്‌ത്രേലിയ കരുതുന്നത്.
അതേസമയം അപ്രത്യക്ഷമായ ദിവസം എഇ1 ല്‍ ഉള്ളവര്‍ മറ്റൊരു ആസ്‌ത്രേലിയന്‍ കപ്പലുമായി അവസാനമായി ബന്ധപ്പെടുന്നത് ഉച്ചക്ക് 2.30 നാണ്. ആ സമയം വെള്ളത്തില്‍ നിന്ന് ഒരു ഭീകരരൂപമോ ഭീകരനായ ചെകുത്താന്‍ മത്സ്യമോ പൊങ്ങിവരുകയും പെട്ടെന്ന് അപ്രത്യക്ഷമാകുകയും ചെയ്തതായി തൊട്ടടുത്ത ദ്വീപിലുള്ളവര്‍ പറഞ്ഞിരുന്നു. അത് ശത്രുക്കളുടെ ആക്രമണമായിരുന്നില്ലെന്നു വേണം അനുമാനിക്കാന്‍.
കണ്ടെടുത്ത അന്തര്‍വാഹിനിക്ക് യാതൊരു തകര്‍ച്ചയും സംഭവിച്ചിട്ടില്ല. അതിലൊഴിച്ചിരുന്ന എണ്ണ പോലുമുണ്ടായിരുന്നു.103 വര്‍ഷം കഴിഞ്ഞ് കണ്ടെത്തിയിട്ടും ദുരൂഹത തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."