HOME
DETAILS

തടി കുറയ്ക്കാന്‍ ഭക്ഷണം എന്തിന് ഒഴിവാക്കണം 

  
backup
December 22 2017 | 10:12 AM

%e0%b4%a4%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%81%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%82

 

തടി കൂടിയവര്‍ ഭക്ഷണം കഴിക്കാതെ തടി കുറയ്ക്കാന്‍ എന്തു സാഹസത്തിനും മുതിരുന്നത് നമുക്കിടയില്‍ പതിവാണ്. എന്നാല്‍ നാം ഭക്ഷണം കഴിക്കാതിരുന്നിട്ട് എന്ത് കാര്യം, ഭക്ഷണം കഴിച്ചുകൊണ്ട് തന്നെ തടി കുറയ്ക്കാമെങ്കില്‍ പിന്നെന്തിന് ഭക്ഷണം ഒഴിവാക്കണം...

പ്രഭാത ഭക്ഷണം പ്രധാനം

ഒരു ദിവസത്തേക്കുള്ള ഊര്‍ജം പകരുന്നത് പ്രഭാത ഭക്ഷണത്തിലൂടെയാണ്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിലൂടെ അമിത ക്ഷീണം അനുഭവപ്പെടും.
അമിതമായ പ്രാതല്‍ പൊണ്ണത്തടി കുറക്കും. പ്രഭാതത്തില്‍ പ്രോട്ടീനും നാരുകളും ധാരാളമടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുക എന്നാതാണ് ഭാരം കുറക്കുവാനുള്ള എളുപ്പവഴിയായി പറയുന്നത്. അമിതമായ പ്രാതല്‍ ദഹിപ്പിക്കാനായി ശരീരം കൂടുതല്‍ സമയം എടുക്കുന്നു. ഇതുമൂലം വിശപ്പ് കുറയുകയും വയര്‍ നിറഞ്ഞിരിക്കുകയാണെന്ന് തോന്നല്‍ അവരിലുണ്ടാക്കുകയും ചെയ്യും. അതേസമയം പ്രഭാതത്തിലെ ഭക്ഷണമാണ് ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണം. എന്നാല്‍ പ്രാതല്‍ ഒഴിവാക്കുന്ന ഒരാള്‍ അമിത ഭാരത്തിലേക്കാണ് പോകുന്നത്. ശരീരഭാരം കുറയാനായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് തെറ്റായ പ്രവണതയാണ്. പ്രാതല്‍ ഒഴിവാക്കുന്നത് വഴി കലോറി കുറയുന്നില്ല, പകരം കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ കാരണമാകുകയാണ് ചെയ്യുന്നത്. രാവിലെ ഭക്ഷണം കഴിക്കാതിരിക്കുക വഴി, ശരീര വണ്ണവും ഭാരവും ഒട്ടും കുറയില്ല. പ്രഭാത ഭക്ഷണം കഴിക്കാത്തവര്‍ അമിത വിശപ്പുമൂലം വളരെയധികം ഉച്ചഭക്ഷണം കഴിക്കുന്നു. ഇതുമൂലം ശരീരഭാരം വര്‍ദ്ധിക്കും. ഉച്ചയ്ക്ക് അധിക ഭക്ഷണം കഴിക്കാന്‍ പാടില്ല. ഒരു ദിവസത്തെ ഭക്ഷണത്തിന്റ 50 - 60 ശതമാനവും രാവിലെയാണ് കഴിക്കേണ്ടത്. ഉച്ചയ്ക്കും രാത്രിയിലും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവാണ് ശരീര ഭാരവും വണ്ണവും കുറയുന്നതിനെയോ കൂടുന്നതിനെയോ സ്വാധീനിക്കുന്നത്. പ്രാതലില്‍ മുട്ട കഴിക്കുന്നതും നല്ലതാണ്. മുട്ടയിലെ പ്രോട്ടീന്‍ വിശപ്പ് തടയുന്നതോടൊപ്പം ശരീരത്തിലെ അധിക കലോറിയെ എരിച്ചു കളയുകയും ചെയ്യുന്നു. എന്നാല്‍, പഞ്ചസാരയും മധുര പലഹാരങ്ങളും ഒഴിവാക്കുക. മധുരം ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്നതോടൊപ്പം നിങ്ങളിലെ വിശപ്പ് കൂട്ടുകയും ചെയ്യും. ഇതിനാല്‍ തന്നെ കുട്ടികള്‍ക്ക് രാവിലെ അമിത ഭക്ഷണം നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കരുതെന്നും ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറയുന്നു. അമിത ഭാരം കുറക്കാനായി പ്രാതലും ഉച്ച ഭക്ഷണവും നന്നായി കഴിച്ച് രാത്രി ഭക്ഷണം ഒഴിവാക്കുന്ന രീതിയും ഫലപ്രദമാണ്. ഇട ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായകരമാണ്.

ഒഴിവാക്കരുതേ... വ്യായാമം

 

തടി കുറയ്ക്കുന്നതില്‍ വ്യായാമം ഒഴിവാക്കരുത്. വ്യായാമം ശരീരത്തിലെ കൊഴുപ്പിനെ ഇളക്കി ഊര്‍ജമാക്കുന്നു. അനെയ്‌റോബിക്, എയ്‌റൊബിക് എന്നിങ്ങനെ രണ്ടു തരം വ്യായാമങ്ങളുണ്ട്. ഒക്‌സിജന്‍ ഉപയോഗിക്കാതെയുള്ള വ്യായാമമാണ് അനെയ്‌റോബിക്, ഉദാ: ഭാരോദ്വഹനം. ഇവ ഭാരം കുറയ്ക്കുന്നതിനും തടി കുറയ്ക്കുന്നതിനും ഫലപ്രദമാണെങ്കിലും കഠിനമേറിയവയാണ്. എയ്‌റോബിക് വ്യായാമങ്ങള്‍ ഉദാ: നടപ്പ്, നീന്തല്‍. ഇവ കഠിനമല്ല. അനെയ്‌റോബിക് വ്യായാമങ്ങള്‍ പേശികളെ രൂപപ്പെടുത്താനും, കാലറി ദഹിപ്പിക്കാനും സഹായിക്കുന്നു.


നന്നായി ഉറങ്ങാം...

ഉറക്കത്തിന്റെ പ്രശ്‌നം നമ്മുടെ വിശപ്പിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളെ താറുമാറാക്കും. തല്‍ഫലമായി നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കൂടം. മതിയായ ഉറക്കം കിട്ടാത്ത ദിവസം ഒരാള്‍ 500 അധിക കാലറി കഴിക്കുന്നുണ്ട്. ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ ഉറക്കത്തിന്റെ പങ്ക് വലുതാണ്.


വെള്ളം കുടിക്കണേ...

തടി കുറയ്ക്കലിന്റെ പ്രാരംഭത്തില്‍ ശരീര ഭാരം കുറയുന്നത് പ്രധാനമായും ജലനഷ്ടത്തിലൂടെയാണ്. അതുകൊണ്ടു തന്നെ നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി ആവശ്യത്തിനു വെള്ളം കുടിയ്ക്കുന്നത് അത്യാവശ്യമാണ്. ദഹനപ്രക്രിയയുടെ സുഗമമായ നടത്തിപ്പിനും വെള്ളം അനിവാര്യമാണ്.


പ്രകൃതിദത്ത ഭക്ഷണശീലം

ജീവിതശൈലിയില്‍ പ്രകൃതിദത്തമായ ഭക്ഷണശീലം എന്നും ആരോഗ്യത്തിന് മികച്ചതാണ്. കൊഴുപ്പു നിറഞ്ഞതും, കൃത്രിമ പദാര്‍ഥങ്ങള്‍ ചേര്‍ന്നതും, പൊരിച്ചതും മറ്റുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും, പഴം, പച്ചക്കറികള്‍ എന്നിവ ശീലിക്കുകയും ചെയ്താല്‍ ആഹാരം മികച്ചതും, ആരോഗ്യം സുരക്ഷിതവുമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago