തെരുവ് നായയുടെ കടിയേറ്റ കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു 5000 രൂപ
കൊല്ലം: കുട്ടികളെ തെരുവ് നായ കടിച്ചാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു അയ്യായിരം രൂപ ലഭിക്കുമെന്നു സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി.
കൊല്ലം ഷാ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ പോക്‌സോ നിയമം സംബന്ധിച്ച സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അവര്‍.
രണ്ടാഴ്ചക്കു മുമ്പാണ് ഇതുസംബന്ധിച്ച തീരുമാനം െൈകക്കൊണ്ടത്. കൂടാതെ ഗുരുതരമായി പരുക്കേല്‍ക്കുന്ന കുട്ടികള്‍ക്ക് മെഡിക്കല്‍ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് പറഞ്ഞു.
സംസ്ഥാനത്തെ പാറമടകളില്‍ കുട്ടികള്‍ വീണ്് മുങ്ങിമരിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. പാറമടകളുടെ കണക്കെടുക്കുകയും സംരക്ഷണഭിത്തികെട്ടാനും അപായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാനും നടപടിയെടുക്കും.
അവധിക്കാലമായാല്‍ കുട്ടികള്‍ നീന്തല്‍ക്കുളങ്ങളില്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാതെ കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്നതു തടയും.
വൈദ്യുതാഘാതമേറ്റു മരിച്ച കുട്ടിക്ക് അഞ്ചുലക്ഷം രൂപ സഹായധനം നല്‍കിയ സംഭവവും ഉണ്ടായിട്ടുണ്ട്. പീഡനത്തിനിരയാകുന്ന കുട്ടികളെ സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം.
കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്നതരത്തില്‍ ലൈംഗിക പീഡനവാര്‍ത്തകളോ, പീഡനത്തിനിരയാകുന്ന കുട്ടികളെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങളോ പ്രസിദ്ധപ്പെടുത്താന്‍ പാടില്ലെന്നും ശോഭാ കോശി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."