ജറൂസലം: ഇന്ത്യ അമേരിക്കയ്ക്കെതിരെ വോട്ടുചെയ്തത് തെറ്റായിപ്പോയെന്ന് സുബ്രഹ്മണ്യ സ്വാമി
ന്യൂഡല്‍ഹി: ജറൂസലം പ്രമേയത്തില്‍ യു.എന്‍ പൊതുസഭയില്‍ അമേരിക്കയ്ക്കെതിരെ വോട്ടു ചെയ്ത ഇന്ത്യന്‍ നടപടി തെറ്റായെന്ന വാദവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യ സ്വാമി. ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യ സ്വാമിയുടെ പരാമര്‍ശം.
'യുഎന്നില്‍ ഫലസ്തീന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തത് രാജ്യതാല്പര്യത്തിന് എതിരാണ്. കാശ്മീര്‍ വിഷയത്തിലും ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങളിലും ഫലസ്തീന് ഒരിക്കലും ഇന്ത്യയെ പിന്തുണച്ചിട്ടില്ല. ഇസ്റാഈല്‍ എല്ലായ്പ്പോഴും ഇന്ത്യക്കൊപ്പം നിന്നിട്ടുണ്ട്.'- സുബ്രഹ്മണ്യ സ്വാമി ട്വീറ്റ് ചെയ്തു.
ഡിസംബര്‍ ആറിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിനെതിരെയുള്ള പ്രമേയത്തിലാണ് വ്യാഴാഴ്ച യു.എന്‍ പൊതുസഭയില്‍ വോട്ടെടുപ്പ് നടന്നത്. ഇസ്റാഈലിന്റെ തലസ്ഥാനമായി ജറൂസലമിനെ പ്രഖ്യാപിക്കുകയായിരുന്നു ട്രംപ്. ഇതിനെതിരെ അറബ് രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായാണ് ഇന്ത്യ അടക്കമുള്ള 128 രാജ്യങ്ങള്‍ വോട്ടുചെയ്തത്. 9 രാജ്യങ്ങള്‍ മാത്രമാണ് അമേരിക്കയ്ക്കൊപ്പമുണ്ടായത്. 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."