HOME
DETAILS
MAL
ഗസ്സയില്‍ പ്രതിഷേധിച്ച രണ്ടു ഫലസ്തീനികളെ ഇസ്റാഈല്‍ സൈന്യം വധിച്ചു
backup
December 22 2017 | 16:12 PM
ഗസ്സ സിറ്റി: ട്രംപിന്റെ ജറൂസലം പ്രഖ്യാപനത്തിനെതിരെ പ്രതിഷേധിച്ച ഫലസ്തീനികളെ ഇസ്റാഈല്‍ സൈന്യം വധിച്ചു. ഗസ്സ മുനമ്പില്‍ പ്രതിഷേധം നടത്തിയ രണ്ടു പേരെയാണ് ഇസ്റാഈല്‍ സൈന്യം ആക്രമിച്ചത്.
ഇസ്റാഈലുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ഗസ്സയിലാണ് സംഭവം. ഇവിടെ പ്രക്ഷോഭത്തിലേര്‍പ്പെട്ട ഫലസ്തീനികള്‍ക്കു നേരെ സൈന്യം ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ 70 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഡിസംബര്‍ ആറിന്, ജറൂസലമിനെ ഇസ്റാഈലിന്റെ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന്റെ പിന്നാലെ ഫലസ്തീനില്‍ ശക്തമായ പ്രക്ഷോഭമാണ് നടന്നുവരുന്നത്. ഇവര്‍ക്കു നേരെ ഇസ്റാഈല്‍ നടത്തിയ ആക്രമണത്തില്‍ ഇതിനകം എട്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."