സംസ്ഥാനത്തെ 18 റോഡുകള്‍ക്ക് പുതുജീവന്‍
തിരുവനന്തപുരം: നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്തെ അഞ്ചു ജില്ലകളിലെ 18 റോഡുകള്‍ക്ക് പുതുജീവന്‍. 146.68 കോടിയാണ് പദ്ധതിച്ചെലവ്. ഇതിനായി നബാര്‍ഡ് 117.34 കോടി വായ്പ നല്‍കും.
ബാക്കിവരുന്ന 29.34 കോടി സംസ്ഥാനം വഹിക്കും. റോഡുകളുടെ നിര്‍മാണത്തിന് നബാര്‍ഡില്‍നിന്ന് വായ്പയെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ആര്‍.ഐ.ഡി.എഫ് (റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ട്) നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. ഏറ്റവും കൂടുതല്‍ റോഡുകള്‍ മിനുക്കിപ്പണിയുന്നത് കണ്ണൂരിലാണ്. തിരുവനന്തപുരം ജില്ലയില്‍ അഞ്ചും ആലപ്പുഴയില്‍ മൂന്നും പത്തനംതിട്ടയില്‍ രണ്ടും കൊല്ലത്ത് ഒരു റോഡും പദ്ധതിയുടെകീഴില്‍ വരും. പത്തനംതിട്ട ജില്ലയിലെ പന്തളം- തഴവൂര്‍ക്കടവ് റോഡിനാണ് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍ പഴകുറ്റി - മുക്കോലയ്ക്കല്‍, കല്ലറ- അടപ്പുപാറ, പൗഡിക്കോണം- സ്വാമിയാര്‍ മഠം, എലിക്കുന്നമുകള്‍- പുലിക്കുഴി, കളത്തറമുക്ക്- ഊന്നിന്‍കല്ല്, കൊല്ലം ജില്ലയില്‍ വെട്ടിക്കവല- ചെക്കുവരയ്ക്കല്‍, പത്തനംതിട്ട ജില്ലയില്‍ വെണ്ണിക്കുളം- റാന്നി, ആലപ്പുഴയിലെ വളഞ്ഞവഴി - കഞ്ഞിപ്പാടം, കണ്ണൂര്‍ ജില്ലയില്‍ ചെറുതാഴം- പെരിങ്ങോന്‍ റോഡ്, പനയത്തും പറമ്പ് - അപ്പക്കടവ് റോഡ്, മുഴപ്പിലങ്ങാട് ബീച്ച് റോഡ്, ഹാജി റോഡ് കാവുപുരം, കിനവയ്ക്കല്‍- ചെമ്പാട് റോഡ്, മട്ടന്നൂര്‍ - പേരാവൂര്‍ റോഡ്, പാനൂര്‍ - കല്ലുവളപ്പ് റോഡ് എന്നിവയുടെ പ്രവൃത്തികളാണ് തുടങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."