HOME
DETAILS
MAL
ബീര്‍ വൈന്‍ പാര്‍ലര്‍ ജീവനക്കാരെ ആക്രമിച്ച കേസില്‍ രണ്ട് പേര് പിടിയില്‍
backup
August 16 2016 | 17:08 PM
കുന്നംകുളം: ബീര്‍ വൈന്‍ പാര്‍ലര്‍ ജീവനക്കാരെ താമസസ്ഥലത്ത് കയറി ആക്രമിച്ച കേസിലെ രണ്ടു പ്രതികളെ കൂടി കുന്നംകുളം പൊലിസ് അറസറ്റ് ചെയ്തു. കുന്നംകുളം ചിറളയം സ്വദേശികളായ പാടത്ത് വീട്ടില്‍ ജീവന് (20), വലിയവീട്ടില്‍ വിജില്‍ വിത്സണ് (20) എന്നിവരെ കുന്നംകുളം എസ്.ഐ ടി.പി ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം പാര്‍ലറിലുണ്ടായ വാക്കുതര്‍ക്കത്തിന്റെ വൈരാഗ്യ ത്തില്‍ ജീവന ക്കാര് താമസി ക്കുന്ന സ്ഥലത്ത് അര്‍ദ്ധ രാത്രി എത്തിയ ഒമ്പതംഗ സംഘം ഇവരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കേസില്‍ അഞ്ചു പ്രതികള്‍ മുന്‍പ് പിടിയിലായി. പ്രധാന പ്രതി ജെറിഷ് ഇപ്പോഴും ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."