ബി.ജെ.പിയ്ക്ക് സിനിമാ കമ്പനി ഉണ്ടായിരുന്നെങ്കില്‍ 'ലൈ ഹാര്‍ഡ്' എന്നുവിളിക്കാമായിരുന്നു- രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: ഡൈ ഹാര്‍ഡ് സിനിമാ പരമ്പരയെ കൂട്ടുപിടിച്ച് ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പിക്ക് ഒരു സിനിമാ കമ്പനി ഉണ്ടായിരുന്നെങ്കില്‍ അതിനെ 'ലൈ ഹാര്‍ഡ്' എന്നു വിളിക്കാമായിരുന്നെന്നാണ് രാഹുലിന്റെ പുതിയ ട്വീറ്റ്.
അഞ്ച് ചിത്രങ്ങള്‍ ഉള്‍പ്പെട്ട അമേരിക്കന്‍ ആക്ഷന്‍ സിനിമാ പരമ്പരയാണ് ഡൈ ഹാര്‍ഡ്. ബി.ജെ.പി ലൈ ഹാര്‍ഡ്, ബി.ജെ.പി ലൈസ്, ഹൗമെനി ബി.ജെ.പി ലൈസ് എന്നി ഹാഷ്ടാഗുകളും രാഹുല്‍ ട്വീറ്റിന് ഒപ്പം ചേര്‍ത്തിട്ടുണ്ട്.
If BJP had a film franchise it would be called Lie Hard #BJPLieHard #BJPLies #HowManyBJPLies
— Office of RG (@OfficeOfRG) December 23, 2017
നുണകളാല്‍ കെട്ടിപ്പൊക്കിയതാണ് ബി.ജെ.പിയുടെ അടിത്തറയെന്ന് രാഹുല്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്വീറ്റും വന്നിരിക്കുന്നത്.
മോദി മോഡല്‍ എന്നതുതന്നെ തട്ടിപ്പാണ്. അധികാരത്തില്‍ വരുന്നതിന് മുന്‍പുതന്നെ എല്ലാവരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. നോട്ട് നിരോധനവും ഗബ്ബര്‍സിങ് ടാക്‌സും അടക്കം എല്ലാം തെറ്റായതും കള്ളത്തരത്തിലും ഉണ്ടാക്കിയതാണെന്നും അദ്ദേഹം ഇന്നലെ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."