ഫിലിപ്പൈന്‍സില്‍ ചുഴലിക്കാറ്റ്: 130 മരണം
മനില: ഫിലിപ്പൈന്‍സിലുണ്ടായ ചുഴലിക്കാറ്റില്‍ 130 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. തെക്കന്‍ ഫിലിപ്പൈന്‍സില്‍ ഇന്നലെ അടിച്ചുവീശിയ ടെമ്പിന്‍ ചുഴലിക്കാറ്റാണ് വന്‍ അപകടത്തിലേക്ക് നയിച്ചത്. ചുഴലിക്കാറ്റിനാല്‍ മിന്‍ഡാനോ ദ്വീപില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായതാണ് മരണ സംഖ്യ വര്‍ധിച്ചത്.
ദ്വീപിലെ ടൂബെഡ്, പയാഗപോ എന്നീ രണ്ടു നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ അപകടമുണ്ടായത്. ഇവിടങ്ങളിലെ നിരവധി വീടുകള്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകിവന്ന കൂറ്റന്‍ പാറകളാല്‍ മൂടിയിരിക്കുകയാണ്. 80 കിലോ മീറ്റര്‍ വേഗതയിലാണ് ഇവിടെ കാറ്റ് അടിച്ചുവീശിയത്. ടെമ്പിന്‍ ചുഴലിക്കാറ്റ് ഫിലിപ്പൈന്‍സില്‍ അടിച്ചുവീശാറുണ്ടെങ്കിലും മിന്‍ഡാനോ ദ്വീപിനെ ബാധിക്കാറില്ല. വെള്ളിയാഴ്ച മുതല്‍ ടെംമ്പിന്‍ ചുഴലിക്കാറ്റ് ഫിലിപ്പൈന്‍സില്‍ അടുച്ചുവീശാന്‍ തുടങ്ങിയതിനാല്‍ രാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ഫിപ്പൈന്‍സിലെ നഗരങ്ങളായ ലനാവോ ദെല്‍ നോര്‍ട്ടെയില്‍ 62 പേര്‍, സംമ്പോങ്കാ ദെല്‍ നോര്‍ട്ടെയില്‍ 46 പേര്‍, ലനാവോ ദെല്‍ സറില്‍ 16 പേര്‍ മരിച്ചിട്ടുണ്ടെന്ന് ദുരന്ത നിവാരണ സംഘം അറിയിച്ചു. മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നും പുഴകള്‍ നിറഞ്ഞുകവിഞ്ഞതിനാല്‍ സമീപപ്രദേശങ്ങളിലെ നിരവധി വീടുകള്‍ ഒലിച്ചുപോയെന്നും ലനാവോ ദെല്‍ പൊലിസ് ഓഫിസര്‍ ഗെരി പറാമി മാധ്യമങ്ങളോട് പറഞ്ഞു.മണ്ണില്‍ അകപ്പെട്ട മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സന്നദ്ധ സംഘടനകള്‍ ശ്രമം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരാഴ്ച മുന്‍പ് മധ്യഫിലിപ്പൈന്‍സിലുണ്ടായ കൈ ടാക് ചുഴലിക്കാറ്റിനെ തുടര്‍ന്ന് 12ല്‍പ്പരം ആളുകള്‍ മരിച്ചിരുന്നു. 2013 മുതല്‍ ഇവിടയുണ്ടായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 5,000 പേര്‍ മരണപ്പെടുകയും ലക്ഷക്കണക്കിന് പേര്‍ക്ക് നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."