HOME
DETAILS

എല്‍ ക്ലാസിക്കോ: ബാഴ്‌സലോണ റയലിനെ വീഴ്ത്തി

  
backup
December 24, 2017 | 1:29 PM

el-classico-barcelona-beat-real-madrid

മാഡ്രിഡ്: ബാഴ്‌സലോണയുടെ അപരാജിത മുന്നേറ്റം സ്വന്തം തട്ടകത്തില്‍ അരങ്ങേറുന്ന എല്‍ ക്ലാസിക്കോ പോരട്ടത്തില്‍ അവസാനിപ്പിക്കാമെന്ന റയല്‍ മാഡ്രിഡിന്റെ സ്വപ്‌നം തല്ലിക്കെടുത്തി കറ്റാലന്‍ പട. റയല്‍ മാഡ്രിഡിനെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി ബാഴ്‌സ കരുത്ത് തെളിയിച്ചു. ചുവപ്പ് കാര്‍ഡിനും പെനാല്‍റ്റിക്കും സാക്ഷ്യം വഹിക്കേണ്ടി വന്ന മത്സരത്തില്‍ റയലിന് 3-0 ത്തിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ലൂയിസ് സുവാരസ്(54), ലയണല്‍ മെസ്സി (64ാം മിനുട്ട് പെനാല്‍റ്റി), അലക്‌സിസ് വിദാല്‍ (93) എന്നിവരാണ് ഗോള്‍ നേടിയത്. ബോക്‌സിലേക്ക് വന്ന പന്ത് കൈകൊണ്ടു തട്ടി കാര്‍വജല്‍ പുറത്ത് പോയതിനാല്‍ റയല്‍ പത്ത് പേരുമായാണ് കളിച്ചത്. നിറഞ്ഞുകവിഞ്ഞ കാണികള്‍ക്ക് മുന്നില്‍ റയലിന്റെ മുന്നേറ്റത്തോടെയാണ് കളി ആരംഭിച്ചത്. കളിയുടെ മൂന്നാം മിനുട്ടില്‍ തന്നെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബാഴ്‌സയെ ഞെട്ടിച്ചു. പക്ഷേ റഫറി ഓഫ്‌സൈഡ് വിസില്‍ മുഴക്കി.
54ാം മിനുട്ടില്‍ സുവാരസിലൂടെ ബാഴ്‌സ ആദ്യ ഗോള്‍ നേടി. സെര്‍ജി റോബര്‍ട്ടോയുടെ പാസില്‍ നിന്നായിരുന്നു സുവാരസിന്റെ ഗോള്‍. 62ാം മിനുട്ടില്‍ റയല്‍ ബോക്‌സിനുള്ളില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പൗലീഞ്ഞോ ഗോളിലേക്ക് ഹെഡ്ഡ് ചെയ്‌തെങ്കിലും കാര്‍വജല്‍ കൈകൊണ്ട് തടഞ്ഞു. ബാഴ്‌സക്ക് പെനാല്‍റ്റിയും കാര്‍വജലിന് ചുവപ്പ് കാര്‍ഡും കിട്ടി. പെനാല്‍റ്റിയെടുത്ത മെസ്സിക്ക് പിഴച്ചില്ല (2- 0). കളി അവസാനിക്കാനിരിക്കെ അലക്‌സിസ് വിദാല്‍ കൂടി ബാഴ്‌സക്ക് വേണ്ടി ഗോള്‍ സ്‌കോര്‍ ചെയ്തതോടെ റയലിന്റെ പതനം പൂര്‍ത്തിയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  2 minutes ago
No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  35 minutes ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  36 minutes ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  an hour ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  an hour ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  an hour ago
No Image

നെതന്യാഹുവിന് എന്ത് സംഭവിച്ചു, കാണാനില്ല? പുറത്തുവിട്ട വീഡിയോയിൽ ഒരു കയ്യിൽ 6 വിരലുകൾ, എ.ഐ വീഡിയോ എന്ന് ആരോപണം 

International
  •  an hour ago
No Image

ടൂറിസം മേഖലക്ക് ആശ്വാസം; ഇന്‍ഡോര്‍ പരിപാടികള്‍ക്ക് ഖത്തറില്‍ അനുമതി

qatar
  •  an hour ago
No Image

യുഎഇയിൽ വീണ്ടും ഇറാന്റെ ആക്രമണം; ഇന്നുമാത്രം തകർത്തത് ഒൻപത് മിസൈലുകളും 33 ഡ്രോണുകളും

uae
  •  an hour ago
No Image

ടീമിന്റെ ഉത്തരവാദിത്വം അദ്ദേഹം അടുത്ത തലമുറക്ക് കൈമാറണം: ഇർഫാൻ പത്താൻ 

Cricket
  •  an hour ago