HOME
DETAILS

കോണ്‍ഗ്രസ് ഉണര്‍ന്നെങ്കില്‍ ഗുജറാത്ത് തിരിച്ചുകിട്ടിയേനെ

  
backup
December 24 2017 | 20:12 PM

congress-unarnengil-gujrat-thirichadi-kittiyene

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെങ്കിലും അതില്‍ മതിമറക്കുന്നത് ആ പാര്‍ട്ടിയെ അപകടത്തിലേക്ക് നയിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ വിശകലനം ചെയ്യുമ്പോള്‍ അവിടെ കോണ്‍ഗ്രസിന് വീഴ്ച സംഭവിച്ചുവെന്ന് പറയേണ്ടിവരും. കാരണം കോണ്‍ഗ്രസ് ഉണര്‍ന്നു ചിട്ടയോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഗുജറാത്തില്‍ ഭരണം പിടിച്ചെടുക്കാമായിരുന്നു എന്നാണ് ഏറെക്കാലം ഗുജറാത്തില്‍ കഴിഞ്ഞ എന്റെ നിരീക്ഷണം. 

 

ജനങ്ങളുടെ കടുത്ത അസംതൃപ്തിക്ക് ഇടയിലാണ് ഇത്തവണ ഗുജറാത്തില്‍ മോദിയും പാര്‍ട്ടിയും തെരഞ്ഞെടുപ്പിനെ നേരിട്ടത്. വ്യവസായികളും കര്‍ഷകരും സാധാരണക്കാരും അടങ്ങുന്ന വലിയ ഒരുവിഭാഗം മോദിയുടെ തെറ്റായ സാമ്പത്തിക, വികസന പരിഷ്‌കരണങ്ങളെ തുടര്‍ന്ന് പ്രതിഷേധത്തിലായിരുന്നു. ജീവിതം വഴിമുട്ടിയ അവരുടെ പ്രതിഷേധത്തെ രാഷ്ട്രീയനേട്ടമാക്കിയെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നാണ് എന്റെ വിലയിരുത്തല്‍.


ഇപ്പോള്‍ കോണ്‍ഗ്രസിനുണ്ടായ മുന്നേറ്റം തമ്മില്‍ ഭേദം എന്ന നിലയിലുണ്ടായതാണ്. ഗുജറാത്തില്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് ഇനിയും ഇത്രനല്ല അവസരം ഉണ്ടാകുമോയെന്നത് സംശയമാണ്. അവസാന സമയത്ത് ബി.ജെ.പി ജനങ്ങളെ കൈയിലെടുക്കാന്‍ നടത്തിയ പ്രചാരവേലകള്‍ പലയിടത്തും ലക്ഷ്യം കണ്ടു. സമാന മനസ്‌കരെയും അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തെയും കൂടെ നിര്‍ത്തി ജനമുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞതുമില്ല. മോദിയുടെ ഭരണത്തോടുള്ള എതിര്‍പ്പ് ജനങ്ങള്‍ പ്രകടിപ്പിച്ചപ്പോഴാണ് കോണ്‍ഗ്രസിന് നേട്ടമുണ്ടായത്. അല്ലാതെ കോണ്‍ഗ്രസ് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് എന്തെങ്കിലും പ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്നല്ല ഈ നേട്ടമെന്നാണ് തന്റെ അഭിപ്രായം.


ഗുജറാത്തിലെ ഫലം രാജ്യം മുഴുവന്‍ വരാന്‍ പോകുന്ന പുതിയ ട്രെന്റ് ആയി കണക്കാക്കാനാകില്ല. കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന മറ്റും സംസ്ഥാനങ്ങളിലും ഈ ട്രെന്റ് തുടരുമെന്ന് പ്രതീക്ഷിക്കുക വയ്യ. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതി ഇതേരീതിയിലാണെങ്കില്‍ കര്‍ണാടകയിലും ജയിച്ചുകയറുക എളുപ്പമാകില്ല.
സംഘ്പരിവാറിന്റെ അജണ്ട പ്രായോഗിക രാഷ്ട്രീയത്തില്‍ എങ്ങനെ നടപ്പാക്കണമെന്ന് വ്യക്തമായ വിവരമുള്ളയാളാണ് മോദി. സംഘ്പരിവാര്‍ ഒരിക്കലും ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നില്ല. ഭരണഘടന ഹിന്ദുക്കള്‍ക്ക് അനുകൂലമല്ലെന്നാണ് അവരുടെ നിലപാട്. പ്രോഗ്രമാറ്റിക് കമ്മ്യൂണലിസത്തെയാണ് മോദിയുടെ നേതൃത്വത്തില്‍ പയറ്റുന്നത്. ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയത വളര്‍ത്തി അതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന രീതിയാണിത്. യഥാര്‍ഥത്തില്‍ ദേശവിരുദ്ധമാണിത്. ഗോസംരക്ഷണം പോലും ഈ ഒരു പ്രത്യയശാസ്ത്രത്തില്‍ നിന്ന് ഉയര്‍ന്നുവന്നതാണ്. ഗോമാതാവിന് ഹിന്ദുമതത്തിലുള്ള സ്ഥാനം ചൂഷണം ചെയ്യുകയായിരുന്നു ബി.ജെ.പി.


ഗോസംരക്ഷകരായി സ്വയം ചമഞ്ഞതോടെ ബി.ജെ.പി തങ്ങളുടെ താല്‍പര്യത്തിനൊപ്പമാണെന്ന് ഉത്തരേന്ത്യയിലെ അനേകം ആളുകള്‍ വിശ്വസിച്ചു. രാഷ്ട്രീയ നേട്ടമുണ്ടായെങ്കിലും ഗോസംരക്ഷണവുമായി ബന്ധപ്പെട്ട് നടന്ന അരുംകൊലയും മറ്റ് സംഭവവികാസങ്ങളും രാജ്യത്തെ പുരാതന യുഗത്തിലേക്കാണ് കൊണ്ടുപോയത്. രാജ്യത്തെ നശിപ്പിക്കുന്ന തീരുമാനമായിരുന്നു ഇത്. അതുമൂലം ഇന്ത്യയ്ക്കുണ്ടായ നഷ്ടത്തിന്റെ ആഘാതവും മറ്റും തിരിച്ചറിയാന്‍ മാത്രം പ്രജകള്‍ പ്രാപ്തരല്ലെന്ന ബോധ്യമാണ് മോദിയെ ഗോവധത്തിലൂന്നിയ രാഷ്ട്രീയ തന്ത്രത്തിലേക്ക് നയിച്ചത്. ഹൈന്ദവ വിശ്വാസത്തെ ചൂഷണം ചെയ്താണ് മോദി ഇക്കാലമത്രയും നേട്ടമുണ്ടാക്കിയത്. അതിനിയും തുടരുക തന്നെ ചെയ്യും. എന്നാല്‍ ഈ പ്രചാരണത്തിലെ പൊള്ളത്തരം ജനസമക്ഷം കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നതാണ് ബി.ജെ.പിക്ക് വളമാകുന്നത്. ബി.ജെ.പി വീണാല്‍ പകരം തങ്ങളാണല്ലോയെന്ന ധാരണ കോണ്‍ഗ്രസിന് വേണ്ടെന്നാണ് എന്റെ അഭിപ്രായം. അത്തരം ഘട്ടങ്ങളില്‍ പലയിടത്തും പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പല്ലുമുറിയെ തിന്നണമെങ്കില്‍ എല്ലുമുറിയെ പണിയെടുക്കണമെന്ന് കോണ്‍ഗ്രസ് ഓര്‍ക്കുന്നത് നന്നാവും. ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയത് ജനങ്ങളുടെ വിഷയത്തില്‍ ഇടപെട്ടാണ്. ഇത്തരം പാര്‍ട്ടികളും സഖ്യങ്ങളും മറ്റുസംസ്ഥാനങ്ങളിലും വന്നുകൂടായ്കയില്ല.


1984 ല്‍ രാജീവ് ഗാന്ധിയുടെ കാലത്ത് ഗുജറാത്തില്‍ ബി.ജെ.പിക്ക് രണ്ടു സീറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവിടെ നിന്ന് ഇന്നുവരെയുള്ള ബി.ജെ.പിയുടെ വളര്‍ച്ചക്ക് വെള്ളവും വളവും നല്‍കിയത് കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയവും പിടിപ്പുകേടുമാണെന്ന് പറയേണ്ടിവരും. ബി.ജെ.പി മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ പലതിലും ഒത്തുതീര്‍പ്പെന്ന രീതിയില്‍ കോണ്‍ഗ്രസ് കണ്ടെത്തിയ പരിഹാരം ബി.ജെ.പിയുടെ ആവശ്യത്തിന് ശക്തിപകരുന്നതായിരുന്നു.


ഗുജറാത്തിലുണ്ടായ പ്രശ്‌നങ്ങളില്‍ പോലും ക്രമസമാധാന പ്രശ്‌നത്തിന് അപ്പുറത്തേക്ക് രാഷ്ട്രീയമാനം നല്‍കിയത് മോദിയും സര്‍ക്കാരുമാണ്. അത് നേരിടുന്നില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതാണ് പിന്നീട് കണ്ട വംശഹത്യയിലേക്ക് നയിച്ചത്. താന്‍ ഗുജറാത്ത് ഡി.ജി.പി ആയിരിക്കെ 30 ല്‍ 11 ജില്ലകളിലും കലാപം ഉണ്ടാകാതെ നോക്കാന്‍ കഴിഞ്ഞു. അവിടെയെല്ലാം പൊലിസ് കലാപകാരികളെ ആയുധവുമായി നേരിട്ടതുകൊണ്ടാണിത്. 11 ജില്ലകളില്‍ പൊലിസ് ഒത്താശയിലാണ് കലാപകാരികള്‍ അഴിഞ്ഞാടിയത്. അഹമ്മദാബാദില്‍ മാത്രം 800 പേര്‍ കൊല്ലപ്പെട്ടു. അന്നത്തെ സാഹചര്യത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ ഇത്തവണ കോണ്‍ഗ്രസിന് ഭരണം തിരിച്ചുപിടിക്കാമായിരുന്നു.
ബി.ജെ.പിയുടെ പ്രചാരണം


കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രചാരണത്തില്‍ ഊന്നല്‍ നല്‍കിയത് മൂന്നു കാര്യങ്ങളിലായിരുന്നു.
1. ഹിന്ദുവര്‍ഗീയതയെ എപ്പോഴും തീക്ഷണമായി നിര്‍ത്തുകയെന്ന തന്ത്രം ബി.ജെ.പി പയറ്റി. മോദിതന്നെ അവസാനഘട്ടത്തില്‍ ഇതിനു നേരിട്ടിറങ്ങി.എന്നാല്‍ വര്‍ഗീയതയല്ല ദേശീയതയും സംസ്ഥാന രാഷ്ട്രീയവുമാണ് പ്രധാനമെന്ന് ചൂണ്ടിക്കാട്ടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.
2. പട്ടേലിനെ അവഗണിച്ചുവെന്ന വാദം കോണ്‍ഗ്രസിനെതിരായി ഉയര്‍ത്തി. പട്ടേല്‍സമുദായക്കാരുടെ വോട്ട് പെട്ടിയിലാക്കുകയെന്ന ലക്ഷ്യം ഫലംകണ്ടു.


3. വികസനത്തെ കുറിച്ചുള്ള കുറിക്കുകൊള്ളുന്ന പ്രചാരണം വ്യാപകമാക്കി. ഇതിലേറെയും തെറ്റായ പ്രചാരണമായിരുന്നു. ഇതു പ്രതിരോധിക്കുന്നതിലും കോണ്‍ഗ്രസിന് പിഴച്ചു.
കോണ്‍ഗ്രസ് ഉണരേണ്ടിയിരുന്നത് മോദിയുടെ തെറ്റായ വികസന, സാമ്പത്തിക നയത്തിലായിരുന്നു. കലാപത്തിന്റെ ഇരകളായി അസംതൃപ്തരുടെ വലിയ നിര തന്നെ ഗുജറാത്തില്‍ ഉണ്ടായിരുന്നു. ബി.ജെ.പി അടിച്ചമര്‍ത്തിയ പ്രാദേശിക പാര്‍ട്ടികളും അവിടെയുണ്ടായിരുന്നു. നര്‍മദ പോലുള്ള തെറ്റായ വികസന നയത്തിന്റെ ഇരകളെയും ഗുജറാത്ത് കലാപത്തിന്റെ ഇരകളെയും ഒന്നിപ്പിക്കാമായിരുന്നു. നോട്ടുനിരോധനവും ജി.എസ്.ടിയുമാണ് ഗുജറാത്തിലെ വ്യാപാരികളെയും വ്യവസായികളെയും അസംതൃപ്തരാക്കിയത്. തെറ്റായ സാമ്പത്തിക നയത്തിന്റെ ഇരകളായ ഇവര്‍ക്ക് കോണ്‍ഗ്രസിന് പിന്തുണ നല്‍കാമായിരുന്നു. സൂറത്തില്‍ 30,000 വ്യാപാരികള്‍ സ്വയം സംഘടിച്ച് ജി.എസ്.ടിക്ക് എതിരായി പ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മോദി ജി.എസ്.ടിയില്‍ ഇളവ് വരുത്തിയത്. അതോടെ ചിത്രം മാറി.


ഇവിടെ 16 സീറ്റില്‍ 15 ലും ബി.ജെ.പി ജയിച്ചു. കോണ്‍ഗ്രസ് 12 സീറ്റാണ് ഇവിടെ പ്രതീക്ഷിച്ചത്. അവിടെ ജയിച്ചിരുന്നേല്‍ മറ്റു കക്ഷികളുടെ പിന്തുണയോടെ ഭരണം തിരിച്ചുപിടിക്കാമായിരുന്നു. ആദിവാസി വികസന സഖ്യം പോലുള്ള കക്ഷികളുമായി സഖ്യമുണ്ടാക്കിയാല്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാകുമായിരുന്നു.

തയാറാക്കിയത്: കെ ജംഷാദ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago