ജി.എസ്.ടി ആപ്പ് പരാജയം; ഡൗണ്‍ലോഡ് ചെയ്തത് ആയിരംപേര്‍ മാത്രം
തിരുവനന്തപുരം: പുതിയ നികുതി സമ്പ്രദായത്തിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും ആശങ്കകള്‍ പരിഹരിക്കുന്നതിനുമായി കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി മൊബൈല്‍ ആപ്പ് പരാജയം.
ഗൂഗിള്‍ പ്ലേ സ്റ്റോറിലെ കണക്കുപ്രകാരം കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറക്കിയതിനുശേഷം ഇതുവരെ കേരള ജി.എസ്.ടി എന്ന ആപ്പ് ആയിരംപേര്‍ മാത്രമാണ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് മതിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ആപ്പ് പുറത്തിറക്കിയതെങ്കിലും പരാജയമായിരുന്നു.
പരാതി നല്‍കുന്നതിനുള്ള സംവിധാനം ഇല്ലാത്തതും ആപ്പിന്റെ പോരായ്മയായി കണക്കാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി നല്‍കാന്‍ കഴിയുന്നത് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ആപ്പ് പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് ധനവകുപ്പ് ആലോചിക്കുന്നുണ്ട്.
ജി.എസ്.ടി ഈടാക്കാന്‍ കച്ചവടക്കാരന്‍ യോഗ്യനാണോയെന്നും നിയമവിരുദ്ധമായാണോ ജി.എസ്.ടി ഈടാക്കുന്നത് എന്നും തിരിച്ചറിയുന്നതിനു വേണ്ടിയാണ് ധനകാര്യ മന്ത്രി തോമസ് ഐസക് ജി.എസ്.ടി ആപ്പ് അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."