HOME
DETAILS
MAL
2ജി കേസ്: നഷ്ടപരിഹാരം വേണമെന്ന് വിഡിയോകോണ്‍
backup
December 24 2017 | 23:12 PM
ന്യൂഡല്‍ഹി:2ജി സ്പെക്ട്രം അഴിമതിക്കേസില്‍ പ്രതികള്‍ക്ക് കോടതി ശുദ്ധിപത്രം നല്‍കിയതിനുപിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിഡിയോകോണ്‍ ടെലികമ്മ്യൂണിക്കേഷന്‍. സര്‍ക്കാരില്‍ നിന്ന് 10,000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വിഡിയോകോണ്‍ രംഗത്തെത്തിയത്. കേസിനെതുടര്‍ന്ന് വലിയ ബാധ്യതയാണ് കമ്പനിക്കുണ്ടായതെന്നും ഇത് തിരിച്ചു കിട്ടണമെന്നും ആവശ്യപ്പെട്ടാണ് കമ്പനി നിയമ നടപടിക്കൊരുങ്ങുന്നത്. ഇക്കഴിഞ്ഞ 21നാണ് 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കികൊണ്ട് സി.ബി.ഐ കോടതി വിധി പ്രസ്താവിച്ചത്. മുന്‍ടെലികോം മന്ത്രി എ. രാജ, കനിമൊഴി ഉള്‍പ്പെടെ 19 പ്രതികളാണ് കേസിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."