പൊലിസ് കസ്റ്റഡി മരണങ്ങളില്‍ കുറവുണ്ടാകുന്നില്ലെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലിസിലെ സ്പെഷ്യല്‍ സ്റ്റാഫ് ഉദ്യോഗസ്ഥരായ പൊലിസുകാര്‍ക്കെതിരായ വിചാരണ കോടതി വിധി ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു. 1995ല്‍ ദലിപ് ചക്രവര്‍ത്തി പൊലിസ് കസ്റ്റഡിയില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ നടപടി.
വിചാരണ കോടതി വിധിക്കെതിരേ പൊലിസുകാര്‍ നല്കിയ അപ്പീല്‍ പരിഗണിച്ച ജസ്റ്റിസുമാരായ എസ്. മുരളീധര്‍, ഐ.എസ് മെഹ്ത എന്നിവരാണ് വിധി ശരിവെച്ചത്. 1997ലെ ഡി.കെ ബസു -പശ്ചിമ ബംഗാള്‍ കേസില്‍ കസ്റ്റഡി പീഡനങ്ങള്‍ തയുന്നതിന് സുപ്രിം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി വിചാരണാ കോടതി വിധി ശരിവെച്ചത്.
ഡി.കെ ബസുകേസില് സുപ്രിം കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് രണ്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും കസ്റ്റഡി പീഡനങ്ങളുടെ കാര്യത്തില്‍ വലിയ മാറ്റമുണ്ടായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. സുപ്രിം കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടും കസ്റ്റഡി പീഢനങ്ങള്‍, പ്രത്യേകിച്ച് കസ്റ്റിഡി മരണ കേസുകളുടെ എണ്ണം കുറയുന്നില്ലെന്ന് രണ്ടംഗബെഞ്ച് നിരീക്ഷിച്ചു.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കഴിഞ്ഞ അഞ്ചു റിപ്പോര്‍ട്ടുകളിലും പൊലിസ് കസ്റ്റഡി മരണങ്ങളില്‍ കുറവുണ്ടായിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. ഇന്ത്യന്‍ നിയമ കമ്മീഷന് ശുപാര്‍ശ ചെയ്ത നിയമപരമായ മാറ്റങ്ങള്‍ ഒന്നും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. പ്രശ്നം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."