HOME
DETAILS
MAL
മിശ്രവിവാഹം തടഞ്ഞ ബി.ജെ.പി നേതാക്കള്‍ പൊലിസ് പിടിയില്‍
backup
December 24 2017 | 23:12 PM
ന്യൂഡല്‍ഹി: ലൗ ജിഹാദ് ആരോപിച്ച് മിശ്രവിവാഹം തടഞ്ഞതിനെത്തുടര്‍ന്ന് ബി.ജെ.പി നേതാവടക്കം നിരവധി പേരെ ഗാസിയാബാദ് പൊലിസ് കസ്റ്റഡിയിലെടുത്തു. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം 30 കാരനായ മുസ്ലിം യുവാവും 28കാരിയായ ഹിന്ദു യുവതിയും വിവഹം ചെയ്തതിനെത്തുടര്‍ന്നാണ് വിവാഹ സല്‍ക്കാരവേദിയില്‍ അതിക്രമിച്ച് കയറി ബി.ജെ.പി, ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. സൈക്കോളജിസ്റ്റായ നൂപുര്‍ സിംഗാളും എം.ബി.എ ബിരുദധാരിയായ മന്‍സൂര്‍ ഖാനും തമ്മിലുള്ള വിവാഹമാണ് അലങ്കോലമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."