പ്രസിഡന്റ് തെരഞ്ഞെടുപ്പ്: പിന്തുണ പുടിനു തന്നെയെന്ന് ഭരണകക്ഷി പാര്‍ട്ടി
മോസ്കോ: അടുത്ത വര്‍ഷം നടക്കുന്ന റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ യുനൈറ്റഡ് റഷ്യ പാര്‍ട്ടി വ്ളാദിമര്‍ പുടിനെ പിന്തുണക്കുമെന്ന് പാര്‍ട്ടി തലവനും പ്രധാനമന്ത്രിയുമായ ദിമിത്രി മെദവ്ദേവ് പറഞ്ഞു.
പുടിന് നിലവിലും ഭാവിയിലും എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ദിമ്ര്രതി മെദവ്ദേവ് പറഞ്ഞു. യുനൈറ്റഡ് റഷ്യയുടെ വാര്‍ഷിക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുടിന് സ്വതന്ത്രനായാണ് മത്സരിക്കുന്നത്. 2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുനൈറ്റഡ് റഷ്യ സ്ഥാനാര്‍ഥിയായിരുന്നു അദ്ദേഹം. എന്നാല്‍ പുടിന്റെ എതിരാളിയായി മത്സരിക്കാനുള്ള യോഗ്യത തനിക്കുണ്ടെന്ന് റഷ്യന്‍ പ്രതിപക്ഷ പാര്‍ട്ടി അംഗമായ അലക്സി നാവന്ലി പറഞ്ഞു. മത്സരത്തിന് ആവശ്യമുള്ള 20 നഗരങ്ങളിലായുള്ള 500 നോമിനേഷനുകളുടെ പിന്തുണ അലക്സി നാവന്ലി അവകാശപ്പെട്ടു. എന്നാല്‍ അഴിമതി കേസുള്ളതിനാല്‍ റഷ്യന്‍ തെരഞ്ഞെടുപ്പ് അധികൃതര്‍ അലക്സിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യത ഏര്‍പ്പെടുത്തിയിരുന്നു. രാഷ്ട്രീയ പ്രേരണയാലാണ് അധികൃതര്‍ അനുമതി നിഷേധിക്കുന്നതെന്നാണ് അലക്സിയുടെ വാദം.ഏറ്റവും മോശപ്പെട്ട പ്രസിഡന്റാണ് വ്ളാദിമര്‍ പുടിനെന്ന് അദ്ദേഹം പറഞ്ഞു. മോസ്കോയിലെ പാര്‍ട്ടി അണികളെ അഭിസംബോധനം ചെയ്യുകയായിരുന്നു അലക്സി നാവന്ലി. മത്സരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് അദ്ദേഹംപ്രവര്ത്തകരോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."