ഭരണ അട്ടിമറി: 2,700 ഉദ്യോഗസ്ഥരെ തുര്‍ക്കി പിരിച്ചുവിട്ടു
അങ്കാറ: 2016ല്‍ തുര്‍ക്കിയില്‍ നടത്തിയ ഭരണ അട്ടിമറി ശ്രമത്തെ തുടര്‍ന്ന് 2,766 ഉദ്യോഗസ്ഥരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടെന്ന് സര്‍ക്കാര്‍ വിജ്ഞാപനം. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇവരെ പിരിച്ചുവിട്ടതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
637 സൈനികര്‍, 360 ഷാന്‍ഡര്‍മെര്‍ ഉദ്യോഗസ്ഥര്‍, 61 പൊലിസുകാര്‍, നാലു തീരദേശ സേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പുറത്താക്കപ്പട്ടവരിലുണ്ട്. അവശേഷിക്കുന്നവര്‍ മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ്. അട്ടിമറിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നിരവധി ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ മുന്‍പ് പിരിച്ചുവിട്ടിരുന്നു.
ഇതിനു പുറമെയാണ് പുതിയ വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
ഭരണ അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് അമേരിക്കയില്‍ ജീവിക്കുന്ന സൂഫി പണ്ഡിതന്‍ ഫത്ഹുല്ല ഗുലേന്റെ അനുയായികളാണെന്നാണ് സര്‍ക്കാര്‍ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."