സാമുദായിക ഉത്ഥാനമാണ് പണ്ഡിത ദൗത്യം: ശൈഖ് ഹമദ് അദ്ദൗസരി
ഹിദായ നഗര്‍:ആത്മീയ ദാരിദ്ര്യമനുഭവിക്കുന്ന പുതിയകാലത്ത് സാമുദായിക ഉത്ഥാനമാണ് പണ്ഡിത ദൗത്യമെന്ന് ബഹ്റൈന്‍ ശരീഅ കോടതിയിലെ ചീഫ് ജസ്റ്റിസ് ശൈഖ് ഹമദ് ബിന്‍ സാമി അല്‍ ഫള്ല് അദ്ദൗസരി. ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തിന്റെ സമാപന വേദിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാനമാണ് വലിയ സമ്പാദ്യം. അറിവിലൂടെ വിപ്ലവമുണ്ടാക്കിയാല് മാത്രമേ സമൂഹ ശാക്തീകരണം സാധ്യമാകൂ.
വിദ്യാഭ്യാസ രംഗത്ത് വിപ്ലവുണ്ടാക്കായിവരായിരുന്നു പൂര്‍വകാല മുസ്ലിംകള്. മത വിജ്ഞാനകലാശാലയുടെ ഉത്ഭവം തിരുനബി(സ)യിലൂടെയുമായിരുന്നു. അവിടുന്നു തുടങ്ങിയ ജ്ഞാനകൈമാറ്റമാണ് പണ്ഡിതരിലൂടെ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. കേരളം ഇസ്ലാമിക പണ്ഡിതരെ ലോകത്തിനു സംഭാവന ചെയ്ത നാടുകൂടിയാണ്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിനെ വായിക്കാത്ത അറബ് പണ്ഡിതരുണ്ടാകില്ല. പൂര്‍വകാല ഇന്ത്യന്‍ പണ്ഡിതരുടെ പാരമ്പര്യം നിലനിര്‍ത്താന്‍ ഇന്ന് ബിരുദം സ്വീകരിച്ച പണ്ഡിതര്‍ക്ക് സാധിക്കട്ടെ എന്നും ഇന്ത്യയില്‍ ഇസ്ലാമിക വിജ്ഞാന കൈമാറ്റത്തിന്റെ കലവറയായി മാറാന്‍ ദാറുല്‍ഹുദാ സര്‍വകലാശാലക്കു സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."