സൈനുല്‍ഉലമ ഇല്ലാത്ത ആദ്യ സമ്മേളനം
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തില്‍ ആയിരങ്ങള്‍ സംഗമിച്ചപ്പോള്‍ ദീര്‍ഘ കാലം പ്രിന്‍സിപ്പലും മരണം വരെ വാഴ്‌സിറ്റിയുടെ പ്രോ.ചാന്‍സലറുമായി സേവനമനുഷ്ഠിച്ച സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെന്ന ഗുരുവര്യരുടെ വിടവ് തെളിഞ്ഞുകണ്ടു. 2016 ഫെബ്രുവരി പതിനെട്ടിന് വിടപറയുന്നതു വരെ ദാറുല്‍ഹുദായില്‍ നടന്ന സമ്മേളനങ്ങളുടെയെല്ലാം മുന്‍നിരയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. 2014 ല്‍ നടന്ന ബിരുദദാനസമ്മേളനം വരെ ബിരുദദാനപ്രഭാഷണം നടത്തിയിരുന്ന സൈനുല്‍ഉലമായെ ശിഷ്യന്മാര്‍ വിങ്ങലോടെയാണ് ഓര്‍ക്കുന്നത്.
ദാറുല്‍ഹുദായുടെ തുടക്കം മുതല്‍ വിവിധ പരിണാമ ദശകളിലൊക്കെ സ്ഥാപനത്തോടൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം എതു പ്രതിസന്ധി ഘട്ടത്തിലും ദാറുല്‍ഹുദാക്കു കരുത്തേകിയ നേതാവായിരുന്നു. ദാറുല്‍ഹുദാ ശില്‍പിയായിരുന്ന യു. ബാപ്പുട്ടിഹാജിയുടെ ആവശ്യപ്രകാരം പ്രസിദ്ധമായ ചെമ്മാട് ദര്‍സിലെ സേവനം അവസാനിപ്പിച്ച് മരണം വരെ അദ്ദേഹം വാഴ്‌സിറ്റിയില്‍ സേവനമനുഷ്ഠിച്ചു. അവസാന കാലങ്ങളില്‍ തനിക്ക് ദാറുല്‍ഹുദായുടെ മുറ്റത്ത് ഖബറൊരുക്കണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നു. താന്‍ ആഗ്രഹിച്ചതു പോലെ ദാറുല്‍ഹുദായുടെ അക്ഷരമുറ്റത്ത് സ്ഥാപനത്തിന്റെ എല്ലാ ചലനങ്ങള്‍ക്കും ആത്മീയ പിന്തുണയുമായി അന്ത്യവിശ്രമം കൊള്ളുകയാണ് ആമഹാത്മാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."