കര്‍ഷക ദിനാചരണം ഇന്ന്
കാസര്‍കോട്: ജില്ലയില്‍ കര്‍ഷക ദിനാചരണം ഇന്നു നടക്കും. കൊവ്വല്‍ സ്‌റ്റോറില്‍ കാഞ്ഞങ്ങാട് നഗരസഭയുടെയും കൃഷി വകുപ്പിന്റെയും കര്‍ഷകദിനാചരണം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷന്‍ വി.വി രമേശന്‍ അധ്യക്ഷനാവും. ചടങ്ങില്‍ മന്ത്രി കര്‍ഷകരെ പൊന്നാടയണിയിച്ച് ആദരിക്കും. കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി. പ്രദീപ് പദ്ധതി വിശദീകരിക്കും. മണ്ണിന്റെ ആരോഗ്യ സംരക്ഷണം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പടന്നക്കാട് കാര്‍ഷിക കോളജ് പ്രൊഫസര്‍ ഡോ. കെ.എം ശ്രീകുമാര്‍ ക്ലാസെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നാട്ടിപ്പാട്ടും കാര്‍ഷിക അനുബന്ധ കലാപരിപാടികളും അരങ്ങേറും.
രാവിലെ 9.30 ന് പളളിക്കരയിലും 10 മണിക്ക് അജാനൂരിലും 10.30 ന് കാഞ്ഞങ്ങാട് നഗരസഭയിലും 11 ന് മടിക്കൈ ഗ്രാമപഞ്ചായത്ത് 12 ന് ബളാല്‍ ഗ്രാമപഞ്ചായത്ത് രണ്ട് മണിക്ക് പനത്തടി പഞ്ചായത്ത് 2.45 ന് കളളാര്‍ പഞ്ചായത്ത്, 3.15 ന് കോടോം ബേളൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ നടക്കുന്ന കര്‍ഷക ദിനാഘോഷപരിപാടികള്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
പനത്തടിയില്‍ നടക്കുന്ന കര്‍ഷക ദിനാഘോഷത്തില്‍ പി.കരുണാകരന്‍ എം.പി മികച്ച കര്‍ഷകരെ ആദരിക്കും. ഉദുമ പഞ്ചായത്തില്‍ ഉദുമ കൃഷിഭവനില്‍ കര്‍ഷക ദിനാഘോഷവും സസ്യ ആരോഗ്യ ക്ലിനിക്കിന്റെ ഉദ്ഘാടനവും കെ. കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വഹിക്കും. ബേഡഡുക്ക പഞ്ചായത്തില്‍ കുണ്ടംകുഴി സാംസ്‌കാരിക കേന്ദ്രത്തില്‍ നടക്കുന്ന കര്‍ഷകദിന പരിപാടികള്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നീലേശ്വരത്ത് നടക്കുന്ന കര്‍ഷകദിനാഘോഷം നീലേശ്വരം നഗരസഭ അനക്‌സ് ഹാളില്‍ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
ചെങ്കള പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സി.എച്ച് മുഹമ്മദ് കോയ സ്മാരക കമ്മ്യൂനിറ്റി ഹാളിലും നടക്കുന്ന കര്‍ഷക ദിനാഘോഷ പരിപാടികളും ചെങ്കള കൃഷിഭവനില്‍ ആരംഭിക്കുന്ന വിള ആരോഗ്യ പരിപാലന കേന്ദ്രവും കാസര്‍കോട് നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളിലും മൊഗ്രാല്‍ പുത്തൂര്‍ ചൗക്കി കൃഷി വിജ്ഞാന്‍ കേന്ദ്രം ഹാളിലും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."