കുരുക്ക് മുറുകുന്നു; പി.വി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരായ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍
തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എക്കെതിരായ പരാതികള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം. സത്യവാങ്മൂലത്തിലെ പൊരുത്തേക്കേടുകളടക്കം എം.എല്‍.എക്കെതിരെ ഉയര്‍ന്ന പരാതികളെ കുറിച്ച് വിശദമായി അന്വേഷിക്കാനാണ് മുഖ്യമന്ത്രി മലപ്പുറം ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
പി വി അന്‍വര്‍ എംഎല്‍എക്കെതിരെ സ്പീക്കര്‍ക്ക് കിട്ടിയ പരാതി മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറുകയായിരുന്നു.
ഇന്നലെ, സ്വത്തു വിവരങ്ങള്‍ മറച്ചുവച്ച അന്‍വറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മിഷനും കൈമാറിയിരുന്നു.
അന്‍വറിനെതിരേ ഗവര്‍ണര്‍ക്കു കിട്ടിയ പരാതിയിലാണ് നടപടി. ഗവര്‍ണര്‍ ഇതു നടപടിക്കായി ചീഫ് സെക്രട്ടറിക്കു കൈമാറിയിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച വേളയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ രണ്ടാം ഭാര്യയുടെ സ്വത്തുവിവരങ്ങള്‍ അന്‍വര്‍ മറച്ചുവച്ചതും വരുമാനവും സ്വത്തും തമ്മിലുള്ള പൊരുത്തക്കേടും ചൂണ്ടിക്കാട്ടിയാണ് മലപ്പുറത്തെ വിവരാവകാശ പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."