വാഹന രജിസ്ട്രേഷന് തട്ടിപ്പ്: ഫഹദ് ഫാസില്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി
തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷന് തട്ടിപ്പ് കേസില്‍ നടന് ഫഹദ് ഫാസില്‍ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. രാവിലെ പത്തരയോടെയാണ് പൊലിസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫിസില്‍ ഫഹദ് ഹാജരായത്.
കേസില്‍ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ഫഹദിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അഞ്ചു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫഹദ് ഇന്ന് ചോദ്യം ചെയ്യലിനായി എത്തിയത്.
ഐജിയും എസ്.പിയും അടക്കമുള്ള സംഘമാണ് ഫഹദിനെ ചോദ്യം ചെയ്യുക. നിലവില്‍ ഒരു കേസ് മാത്രമാണ് ക്രൈംബ്രാഞ്ചിന്റെ മുന്നിലുള്ളത്.
രണ്ടു തവണയായി ആഡംബര കാര്‍ വാങ്ങി നികുതിവെട്ടിച്ച് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് കേസ്. സമാനമായ കേസില്‍ നേരത്തെ നടന് സുരേഷ് ഗോപിയും ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."