കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരുപ്പ് മാറ്റിയത് സുരക്ഷാകാരണം കൊണ്ടെന്ന വിശദീകരണവുമായി പാകിസ്താന്
\ന്യൂഡല്‍ഹി: കുല്‍ഭൂഷനെ സന്ദര്‍ശിക്കാനത്തിയ ഭാര്യയുടെ ചെരുപ്പ് ഊരിമാറ്റിയതിന് വിശദീകരണവുമായി പാകിസ്താന്. സുരക്ഷാകാരണങ്ങളാണ് ചെരുപ്പ് ഊരിമാറ്റിയതെന്നും അതിനുള്ളില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നുവെന്നും പാകിസ്താന് വിശദീകരിക്കുന്നു. അവരുടെ ആഭരണങ്ങള്‍ തിരികെ നല്കിയപ്പോള് പുതിയ ചെരുപ്പുകളും അവര്‍ക്കു നല്‍കിയിരുന്നുവെന്നും പാക് വിദേശകാര്യവക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
സന്ദര്‍ശനത്തിന് മുന്‍പ് ഭാര്യയുടെ താലിമാലയടക്കമുള്ള ആഭരണങ്ങളും പൊട്ടും വരെ അഴിച്ചുവാങ്ങിയിരുന്നു. കുല്ഭൂഷന് ജാദവിന്റെ ഭാര്യ ചേതന്കുളിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മറ്റൊരു ഷൂ ധരിക്കാനായി നല്‍കിയിരുന്നു. സന്ദര്‍ശനത്തിന് ശേഷം ജാദവിന്റെ ഭാര്യ പലതവണ ആവശ്യപ്പെട്ടിട്ടും ചെരിപ്പ് തിരിച്ചുനല്‍കിയില്ല.
സുരക്ഷയുടെ പേരു പറഞ്ഞു കുല്‍ഭൂഷന്റെ കുടുംബത്തിന്റെ സാംസ്കാരികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തു വന്നിരുന്നു. തിങ്കളാഴ്ച ക്രിസ്മസ് ദിനത്തിലായിരുന്നു കുല്‍ഭൂഷണുമായുള്ള കൂടിക്കാഴ്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."