പരീക്ഷണത്തിനിറങ്ങി ഒടുവില്‍ ജയിലിലായി; വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ മലയാളി യുവാവ് നാട്ടിലേക്ക് മടങ്ങി
ദമാം: വ്യാജഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു ജോലി ചെയ്തതിന്റെ പേരില്‍ എട്ടു മാസക്കാലത്തെ തടവ് ശിക്ഷ അനുഭവിച്ച മലയാളി എഞ്ചിനീയര്‍ ശിക്ഷ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങി.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ മുരളീകൃഷ്ണനാണ് ശിക്ഷ അനുഭവിച്ചത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി സഊദി അറേബ്യയില്‍ എഞ്ചിനീയറിങ് വിസയില്‍ ജോലിയ്ക്ക് എത്തിയപ്പോള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇദേഹത്തെ പിടികൂടിയത്. സര്‍ട്ടിഫിക്കറ്റ് വ്യാജമായിരുന്നു എന്നറിയാമായിരുന്നിട്ടും സഊദി എഞ്ചിനീയറിംഗ് കൗണ്‍സിലില്‍ സമര്‍പ്പിച്ച മണ്ടത്തരമാണ് മുരളീകൃഷ്ണന് വിനയായത്.
നേരത്തെ ഒരു കമ്പനിയില്‍ ജോലിക്കായി സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോള്‍ തന്നെ അത് വ്യാജമെന്ന് കണ്ടെത്തിയ കമ്പനി നിയമനടപടികള്‍ ഭയന്ന് അപ്പോള്‍ തന്നെ മുരളീകൃഷ്ണനെ എക്‌സിറ്റ് അടിച്ചു നാട്ടിലേയ്ക്ക് തിരിച്ചയച്ചിരുന്നു. പിന്നീട് മറ്റൊരു കമ്പനിയില്‍ പുതിയ വിസയിലെത്തി രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ ഒരു പ്രാവശ്യം നാട്ടില്‍ പോയിട്ട്മടങ്ങി വരികയും ചെയ്തു. എന്നാല്‍, എട്ടു മാസങ്ങള്‍ക്കു വീണ്ടും നാട്ടില്‍ പോകാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു എന്ന കുറ്റത്തിന് ഒരു വര്‍ഷത്തെ തടവുശിക്ഷ കോടതി വിധിച്ചു.
പിന്നീട് എംബസിയുടെ സഹായത്തോടെ സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗതെതിയതിന്റെ ഫലമായി എട്ടുമാസക്കാലത്തെ തടവുശിക്ഷ കഴിഞ്ഞതോടെ മുരളീകൃഷ്ണന്‍ ജയില്‍ മോചിതനാകുകയായിരുന്നു. എല്ലാ പ്രവാസികള്‍ക്കും ഒരു പാഠമാണ് ഇദേഹത്തിന്റെ അതിബുദ്ധിയെന്നു സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."