HOME
DETAILS
MAL
മന്ത്രി ഉദ്യോഗസ്ഥനെകൊണ്ട് ഷൂ കെട്ടിച്ചു
backup
August 16 2016 | 18:08 PM
ഭുവനേശ്വര്‍: സ്വാതന്ത്ര്യ ദിനാഘോഷം നടക്കുന്നതിനിടയില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് ഷൂലേസ് കെട്ടിച്ച ഒഡിഷ മന്ത്രി ജോഗേന്ദ്ര ബെഹ്റയുടെ നടപടി വിവാദമാവുന്നു. കെന്തുദാര് ജില്ലാ ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിലെ പ്രധാന അതിഥിയായിരുന്നു മന്ത്രി. പതാക ഉയര്‍ത്തിയതിനു ശേഷമാണ് ബെഹ്റ സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് ഷൂലേസ് കെട്ടിക്കുന്നതായി ദൃശ്യങ്ങളില്‍ കാണുന്നത്.ഒരു പ്രാദേശിക ചാനലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മന്ത്രിക്കെതിരേ വിമര്‍ശനങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."