സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവം: വയനാട് മുന്നേറുന്നു
കോഴിക്കോട്: പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരതാ മിഷന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച എട്ടാമത് തുടര്‍ വിദ്യാഭ്യാസ കലോല്‍സവം കോഴിക്കോട്ട് സാഹിത്യകാരന്‍ യു.എ ഖാദര്‍ ഉദ്ഘാടനം ചെയ്തു.
ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ സാക്ഷരത, നാലാംതരം, ഏഴാംതരം, പത്താം തരം, ഹയര്‍സെക്കന്‍ഡറി തുല്യതാ വിഭാഗം, പ്രേരക്മാര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നീ വിഭാഗങ്ങളില്‍ 73 ഇനങ്ങളിലായി 1400 പേര്‍ മത്സരിക്കും. ആദ്യ ദിനത്തില്‍ 73 ഇനങ്ങളില്‍ ആറിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൊത്തം 21 പോയിന്റുമായി വയനാട് ജില്ല മുന്നേറുന്നു. 17 പോയിന്റു നേടിയ മലപ്പുറമാണ് രണ്ടാംസ്ഥാനത്ത്. തൃശൂര്‍, കണ്ണൂര്‍ ജില്ലകള്‍ യഥാക്രമം 10 പോയിന്റു വീതം നേടി മൂന്നാം സ്ഥാനത്താണ്. മറ്റുജില്ലകള്‍ നേടിയ പോയിന്റ് : എറണാകുളം 9, തിരുവനന്തപുരം 8, കോട്ടയം 5, പാലക്കാട് 3, കൊല്ലം 1, പത്തനംതിട്ട 1.
മത്സരവിജയികള്‍: കഥപറയല്‍ (സാക്ഷരത, നാല്,ഏഴ് തുല്യത): ഗിരിജ ചന്തു- തൃശ്ശൂര്‍. തിരുവാതിര (സാക്ഷരത, നാല്, ഏഴ് തുല്യത): ലിഖിത സി ആന്‍ഡ് പാര്‍ട്ടി- വയനാട്, വായന (സാക്ഷരത, നാല്, ഏഴ് തുല്യത): കമലം എം- തിരുവനന്തപുരം. ഭരതനാട്യം (പ്രേരക്): സിന്ധു പി.എസ്.- കോട്ടയം. തിരുവാതിര (പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യത): ആശ ആന്‍ഡ് പാര്‍ട്ടി- വയനാട്. ഭരതനാട്യം (പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യത): അനില്‍കുമാര്‍- മലപ്പുറം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."