ക്വാറി - ക്രഷര്‍ മേഖലയില്‍ കോടികളുടെ നികുതി നഷ്ടമെന്ന് ഗവ. കരാറുകാര്‍
കോട്ടയം: ക്വാറി ക്രഷര്‍ മേഖലയില്‍ സര്‍ക്കാരിന് ആയിരം കോടിയിലേറെ രൂപയുടെ നികുതി നഷ്ടമുണ്ടാവുന്നുണ്ടെന്ന് കേരള ഗവ.കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍.
സംസ്ഥാനത്ത് 2,500 ഓളം ക്വാറികളാണ് അടഞ്ഞുകിടക്കുന്നത്. ഭൂരിഭാഗവും ചെറുകിട ക്വാറികളാണ്. പ്രവര്‍ത്തിച്ചുവരുന്ന വന്‍കിട ക്വാറികള്‍ക്ക് ചെറിയ നിരക്കില്‍ മാത്രമാണ് നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചുവെന്ന ഉടമകളുടെ വാദം കണക്കിലെടുത്താണ് നികുതി കുറച്ചത്.
എന്നിട്ടും ക്വാറികളും ക്രഷറുകളും യാതൊരു മാനദണ്ഡവുമില്ലാതെ വിലവര്‍ധിപ്പിച്ച് മേഖലയില്‍ അരാജകത്വം സൃഷ്ടിച്ചിരിക്കുകയാണെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ജി.എസ്.ടി രജിസ്‌ട്രേഷനുള്ള സര്‍ക്കാര്‍ സര്‍ക്കാരിതര കരാറുകാര്‍ ഓരോ പ്രവൃത്തിയുടെയും കണക്കുകള്‍ പ്രത്യേകം തയാറാക്കി നികുതിവിധേയ ബില്ലുകള്‍ സഹിതം സൂക്ഷിക്കേണ്ടതാണ്. ബില്ലുകള്‍ നല്‍കാത്ത ക്വാറി ക്രഷര്‍ ഉടമകളുടെ നിയമവിരുദ്ധ നടപടികള്‍ മൂലം ജി.എസ്.ടി നടപടിക്രമം പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ക്ക് കഴിയുന്നില്ല. അര്‍ഹമായ ക്വാറികള്‍ക്ക് ഉടന്‍ പാരിസ്ഥിതിക അനുമതി നല്‍കുക, ക്വാറി ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനുവരി 17ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, ജില്ലാ പ്രസിഡന്റ് റെജി ടി ചാക്കോ, സെക്രട്ടറി ഷാജി ഇലവത്തില്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."