ഇമാമിന്റെ വധം: പ്രതിക്കെതിരേ കേസെടുത്തു
ന്യൂയോര്‍ക്ക്: യു.എസില്‍ ഇമാമിനെയും സഹായിയേയും കൊലപ്പെടുത്തിയ കേസില്‍ ന്യൂയോര്‍ക്ക് സ്വദേശിയായ ഒസ്്കാര് മോറെല്‍(35) നെതിരേ കേസെടുത്തു. ഇമാം അകോന്ജെ (55), സഹായി തരാ ഉദ്ദിന്‍ (64) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും ഖബറടക്ക ചടങ്ങുകളില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. വംശീയ വിദ്വേഷമാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നാണ് സൂചന.
യു.എസ് മുസ്്ലിംകളെ ഞെട്ടിച്ച സംഭവത്തിനു കാരണക്കാരന്‍ യു.എസ് പ്രസിഡന്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപാണെന്ന ആരോപണമുന്നയിച്ച് ഒരുവിഭാഗം രംഗത്തെത്തി. ന്യൂയോര്‍ക്കിലെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ ട്രംപിന്റെ വംശീയ വിദ്വേഷ പ്രസംഗത്തെ തുടര്‍ന്നാണ് ഇത്തരം ആക്രമണങ്ങളെന്ന് ന്യൂയോര്‍ക്ക് സ്വദേശി ഖൈറുല്‍ ഇസ്്ലാം ആരോപിച്ചു. പ്രതിക്കെതിരേ കുറ്റകരമായ വിധത്തില്‍ ആയുധം ഉപയോഗിച്ചതിനും കേസെടുത്തതായി പൊലിസ് വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."