HOME
DETAILS
MAL
പുതുവര്‍ഷം: കരിപ്പൂരില്‍ സുരക്ഷ ശക്തമാക്കി
backup
December 28 2017 | 03:12 AM
കൊണ്ടോട്ടി: പുതുവര്‍ഷ ദിനം മുന്‍നിര്‍ത്തി കരിപ്പൂര്‍ വിമാനത്താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ബ്യൂറോ ഓഫ് സിവില്‍ എവിയേഷന്‍ സുരക്ഷാ വിഭാഗമാണ് കേന്ദ്ര സുരക്ഷാ സേനക്ക് ഭീകരാക്രമണ സാധ്യത മുന്‍നിര്‍ത്തി മുന്നറിയിപ്പ് നല്‍കിയത്. ഇതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പ്രത്യേക പരിശോധന നടത്തുന്നുണ്ട്. ടെര്‍മിനലിന് മുന്നില്‍ സംശയാസ്പദമായി നിര്‍ത്തുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനം കഴിയുന്നത് വരെ സുരക്ഷ ശക്തമാക്കണമെന്നാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."