കര്‍ഷകരുടെ വികാരങ്ങള്‍ സര്‍ക്കാര്‍ മനസിലാക്കണം: ഗവര്‍ണര്‍
തൃശൂര്‍: കര്‍ഷകരുടെ വികാരങ്ങള്‍ മനസിലാക്കിയുള്ള നയസമീപനം കാര്‍ഷികമേഖലയില്‍ അവലംബിക്കണമെന്ന് ഗവര്‍ണര്‍ പി.സദാശിവം. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വില്‍ക്കുന്നതിലൂടെ കൃഷിക്കാരുടെ നില ഉയര്‍ത്താനും കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്താനും ഇടയാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വൈഗ അന്തര്‍ദേശീയ ശില്‍പശാലയും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. കാര്‍ഷികരംഗത്ത് സുസ്ഥിരവികസനത്തിനായി പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പുതുതലമുറയെ പരിപോഷിപ്പിച്ചെടുക്കണം. കാര്‍ഷികമേഖലയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.
ഐ.ടിയും വിദ്യാഭ്യാസവും വ്യവസായവുമെല്ലാം കൂട്ടിയിണക്കി കൃഷിരീതിയെ നവീകരിക്കാനുള്ള വലിയൊരു സാധ്യതയും കേരളത്തിലുണ്ട്. കര്‍ഷകര്‍ക്ക് കൃഷിഭൂമിയെ നല്ലരീതിയില്‍ നവീകരിച്ച് സംരക്ഷിക്കാനുള്ള സഹായങ്ങള്‍ സര്‍ക്കാര്‍ തലത്തിലുണ്ടാകണം. നൂതന സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചുള്ള കാര്‍ഷിക സംസ്‌കാരമാണ് വളര്‍ത്തിയെടുക്കേണ്ടത്. കൃഷിഭൂമിയില്‍ നിന്ന് കര്‍ഷകന് നല്ല വിളയും അതിലൂടെ നല്ല വിലയും ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൃഷി മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷികമേഖലയില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പരിശ്രമങ്ങള്‍ അവലംബിക്കേണ്ടതുണ്ട്. കര്‍ഷകനും മണ്ണും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ടുകൊണ്ടുപോകേണ്ടത് വലിയൊരു ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷികോല്‍പ്പാദന കമ്മീഷണര്‍ ടീക്കാറാം മീണ, കാര്‍ഷികവകുപ്പ് ഡയറക്ടര്‍ എ.എം.സുനില്‍കുമാര്‍, അഡ്വ. കെ.രാജന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്.ഉമാദേവി തുടങ്ങിയവര്‍ സംസാരിച്ചു.
ശില്‍പ്പശാലയോടനുബന്ധിച്ച് 31 വരെ വിവിധ സെഷനുകളിലായി നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണ്‍, മന്ത്രിമാരായ കെ.ടി ജലീല്‍, ടി.പി രാമകൃഷ്ണന്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."