ജോസഫ് പുലിക്കുന്നേല്‍ (85) അന്തരിച്ചു
കോട്ടയം: ക്രൈസ്തവ സൈദ്ധാന്തിക വിമര്ശകന് ജോസഫ് പുലിക്കുന്നേല്‍ (85) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ കോട്ടയം ഭരണങ്ങാനത്തെ വസതിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ആരോഗ്യ പ്രശ്നങ്ങളാല്‍ ചികിത്സയിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച പതിനൊന്നു മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
കേരളത്തില്‍ കത്തോലിക്കാ സഭയിലെ പരിഷ്കരണവാദിയും സഭയിലെ പുരോഹിത നേതൃത്വത്തിന്റെ തീവ്രവിമര്‍ശകനുമായിരുന്നു ജോസഫ് പുലിക്കുന്നേല്‍. ഈ വിമര്‍ശനങ്ങള്‍ക്കായി ഓശാന എന്ന പേരില്‍ ഒരു മാസികയും അദ്ദേഹം സ്ഥാപിച്ചു.
രാഷ്ട്രീയ പ്രവര്‍ത്തകനായും അധ്യാപകനായും അദ്ദേഹംസേവനമനുഷ്ഠിച്ചു. കോഴിക്കോട് ദേവഗിരി കോളജില്‍ അദ്ധ്യാപകനായിരുന്നു. കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായും കെപിസിസി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1964ല്‍ രൂപം കൊടുത്ത കേരളാ കോണ്‍ഗ്രസ്സിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."