വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് നിക്ഷേപക സംഗമം
ദോഹ: വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തര്‍ ശാഖാ കമ്മിറ്റി അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കുമായി ആരംഭിച്ച സമ്പാദ്യ പദ്ധതിയായ വി സേവ് മൂന്നാം വാര്‍ഷിക സംഗമം സംഘടിപ്പിച്ചു. സംഗമം സഫാരി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സൈനുല്‍ ആബ്ദീന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതി ചെയര്മാന് അരോമ ഫൈസല്‍ അധ്യക്ഷത വഹിച്ചു.
നിക്ഷേപകര്‍ക്കുള്ള ലാഭവിഹിത വിതരോണോദ്ഘാടനം കെ മുഹമ്മദ് ഈസ നിര്‍വ്വഹിച്ചു. കെ എം സി സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍ നാച്ചി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് പ്രസിഡണ്ട് തയ്യില്‍ കുഞ്ഞബ്ദുല്ല ഹാജി, ഉപദേശക സമിതി വൈസ് ചെയര്മാന് ഇ കെ മുഹമ്മദ് ഷരീഫ്, പറമ്പത്ത് കുഞ്ഞബ്ദുല്ല ഹാജി, പി വി എ നാസര്‍, അത്തീഖുറഹ്മാന്‍, കയ്യാല അബ്ദുറഹിമാന്, മലയില്‍ കുഞ്ഞമ്മദ്, മലയില്‍ യൂസഫ്, നാസര്‍ നീലിമ, തൈക്കുറ്റി ഉസ്മാന് ഹാജി, ലത്തീഫ് തിരവോത്ത്, പി കെ ഹാഷിം എന്നിവര്‍ പ്രസംഗിച്ചു.
പദ്ധതിക്കായി മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ റിയാസ് ആയാടത്തില്‍ ശുഐബ് കുറ്റിയില്‍, ഷമീം മുംതസ എന്നിവര്‍ക്ക് പ്രത്യേക പുരസ്കാരം നല്കി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."