കുറഞ്ഞ നിരക്കില്‍ സഊദിയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാം
ജിദ്ദ: സഊദി അറേബ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. സൗദിയുടെ പ്രൈവറ്റ് ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ നാസും എയര്‍ ഇന്ത്യയുമാണ് ടിക്കറ്റ് നിരക്കില്‍ പ്രത്യേക ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. റിയാദില്‍ നിന്നും വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കു യാത്ര ചെയ്യുന്ന ഫസ്റ്റ് ക്ലാസ്, ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്കാണ് എയര്‍ ഇന്ത്യയുടെ ഇളവ് ലഭിക്കുക.
റിയാദില്‍ നിന്ന് മുംബൈ, ഡല്‍ഹി, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ സെക്ടറുകളിലേക്കാണ് എയര്‍ ഇന്ത്യ നിരക്കിളവ് പ്രഖ്യാപിച്ചത്. കൊച്ചിയിലേക്ക് ടാക്‌സ് ഇല്ലാതെ റിട്ടേണ്‍ ടിക്കറ്റിന് 750 റിയാലാണ് ഇക്കണോമി ക്ലാസിനുളള നിരക്ക്. ഫസ്റ്റ് ക്ലാസിന് ഇത് 1310 റിയാലാണ്. ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് 50 കിലോ ലഗേജും ഇക്കണോമിക്ക് 40 കിലോ ലഗേജും അനുവദിക്കും. 2018 മാര്‍ച്ച് 31 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യമെന്നും എയര്‍ ഇന്ത്യ റിയാദില്‍ അറിയിച്ചു.
199 റിയാല്‍ മുതലുള്ള ഓഫറുകളാണ് അന്താരാഷ്ട്ര യാത്രകള്‍ക്ക് ഫ്‌ളൈ നാസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ 1 റിയാല്‍ നിരക്കില്‍ ആഭ്യന്തരയാത്രകള്‍ക്കുള്ള ടിക്കറ്റുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 2018 ഏപ്രില്‍ 30 വരെയായിരിക്കും ഫ്‌ളൈ നാസിന്റെ ഓഫര്‍ ലഭിക്കുക. 28 വിമാനങ്ങളുളള ഫ്‌ളൈ നാസ് സഊദിയിലെ 17 നഗരങ്ങളിലേക്കും 16 വിദേശ രാജ്യങ്ങളിലേക്കും സര്‍വീസ് നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."