കേന്ദ്ര സഹായം മത്സ്യത്തൊഴിലാളികള്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം: ബി.ജെ.പി
തിരുവനന്തപുരം: ഓഖി ദുരന്തം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക മത്സ്യത്തൊഴിലാളികള്‍ക്കുതന്നെ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ബി.ജെ.പി. ദുരന്തത്തെപ്പറ്റി പഠിക്കാനെത്തിയ കേന്ദ്ര സംഘത്തിന്റെ തലവന്‍ വിപിന്‍ മല്ലിക്കിന് നല്‍കിയ നിവേദനത്തിലാണ് ബി.ജെ.പി ഇക്കാര്യം ആവശ്യപ്പെട്ടത്.
സുനാമി ദുരന്തം നേരിടാന്‍ കേന്ദ്രം അനുവദിച്ച 1,500 കോടിയോളം രൂപ ദുരുപയോഗപ്പെടുത്തിയ അനുഭവമുണ്ട്. ഇത് ഇത്തവണ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ വേണം. മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കണം. മത്സ്യബന്ധനത്തിനുള്ള ഉപകരണങ്ങളും ബോട്ടുകളും ആധുനികവല്‍ക്കരിക്കാന്‍ തൊഴിലാളികള്‍ക്ക് സഹായം നല്‍കണം.
ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ മത്സ്യബന്ധന മേഖലയില്‍ ഉപയോഗിക്കാന്‍ നടപടി സ്വീകരിക്കണം.
ഓഖി ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി സമഗ്ര പുനരധിവാസ പദ്ധതി ആവിഷ്‌കരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."