HOME
DETAILS
MAL
ഓഖി: സി.പി.എം 4.81 കോടി ശേഖരിച്ചു
backup
December 29 2017 | 00:12 AM
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് സംസ്ഥാന വ്യാപകമായി നടത്തിയ ഫണ്ട് ശേഖരണത്തില്‍ 4.81 കോടി ലഭിച്ചുവെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഈ മാസം 21നായിരുന്നു ഫണ്ട് ശേഖരണം. തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് (89 ലക്ഷം രൂപ). തുക സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
ദുരിതാശ്വാസ നിധിയിലേക്ക് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഒരുമാസത്തെ ശമ്പളം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."