സുരക്ഷിത മത്സ്യബന്ധനമുറകള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്രസംഘം
കൊല്ലം: സുരക്ഷിത മത്സ്യബന്ധന മുറകള്‍ ഉറപ്പുവരുത്തണമെന്ന് ഓഖി നാശനഷ്ടം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം മത്സ്യത്തൊഴിലാളികളോട് നിര്‍ദേശിച്ചു.
കൊല്ലത്തെ തീരമേഖല സന്ദര്‍ശിക്കാനെത്തിയ ആഭ്യന്തര അഡിഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം മത്സ്യത്തൊഴിലാളികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇരവിപുരത്താണ് കേന്ദ്ര സംഘം ആദ്യം എത്തിയത്.
കടലാക്രമണത്താലുണ്ടായ നാശനഷ്ടങ്ങള്‍, വീടുകളുടെയും കുടിവെള്ള പൈപ്പ് ലൈനുകളുടെയും കേടുപാടുകള്‍ തുടങ്ങിയവ സംഘം വിലയിരുത്തി.
കൊല്ലം ജില്ലയിലെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കലക്ടര്‍ സംഘത്തിന് കൈമാറി. തുടര്‍ന്ന് ബീച്ച് ഹോട്ടലില്‍ നടന്ന യോഗത്തില്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശങ്ങളും ഇതുവരെ സ്വീകരിച്ച നടപടികളും കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ കേന്ദ്ര ഉദ്യോഗസ്ഥരോട് വിശദമാക്കി.
85 കോടിയുടെ നഷ്ടമാണ് ജില്ലയില്‍ ഉണ്ടായതെന്ന് കലക്ടര്‍ അറിയിച്ചു. ചെമ്പനരുവിയിലെ കൃഷിനാശമുണ്ടായ മേഖലയും സംഘം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."