പൊന്നാനി സ്വദേശി ദുബൈയില്‍ അത്യാസന്ന നിലയില്‍
പൊന്നാനി: സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയ മലയാളിയെ ഗുരുതര രോഗം ബാധിച്ച് ദുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്നാനി പാലപ്പെട്ടി അജ്മീര്‍ നഗര്‍ സ്വദേശി കട്ടിലിക്കായില് കുഞ്ഞുമുഹമ്മദാണ് (46) ആശുപത്രില്‍ ചികിത്സയില്‍ കഴിയുന്നത്.
തലയിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് കഴിഞ്ഞ ജൂലൈ 28ന് ഇദ്ദേഹത്തെ ദുബായിലെ റാശിദ് ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. സങ്കീര്‍ണമായ ശസ്ത്രക്രിയ നടന്നുകഴിഞ്ഞു. ഏഴ് വര്‍ഷമായി ചങ്ങരംകുളം കല്ലൂര്‍മ്മ പെരുമ്പാളിലാണ് ഇദ്ദേഹം താമസിക്കുന്നത്.
സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത കുഞ്ഞുമുഹമ്മദിന്റെ കുടുംബം വാടക ക്വാര്‍ട്ടേഴ്സിലാണ് കഴിയുന്നത്. ഭാര്യയും മൂന്നു ആണ്കുട്ടികളുമടങ്ങുന്നതാണ് കുടുംബം. രണ്ട് കുട്ടികള്‍ ഹൃദയ വാല്‍വിന്റെ വളര്‍ച്ചക്കുറവും സുഷിരവും മൂലമുള്ള രോഗത്തിന് ചികിത്സയിലാണ്. യു.എ.ഇയിലുള്ള പ്രദേശവാസികള്‍ക്കും താങ്ങാനാവാത്ത വിധം കനത്തതാണ് ചികിത്സാ ചെലവ്. അനസ് മാസ്റ്റര്‍ ചങ്ങരംകുളം, നൗഷാദ് ചങ്ങരംകുളം എന്നിവരുടെ നേതൃത്വത്തില്‍ നാട്ടിലും സഹായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ചങ്ങരംകുളം ഫെഡറല്‍ ബാങ്ക് ശാഖയില്‍ ജോയിന്റ് ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്. വിലാസം: ഹയറുന്നീസ, അക്കൗണ്ട് നമ്പര്‍ 15560100083696, ഫെഡറല്‍ ബാങ്ക്, ബ്രാഞ്ച് ചങ്ങരംകുളം, മലപ്പുറം ജില്ല. വിവരങ്ങള്‍ക്ക് 052 9833289 (മൊയ്തീന്), 050 7470151 (സലാം) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."