HOME
DETAILS

പാക് നടപടി മനുഷ്യത്വരഹിതം

  
backup
December 29 2017 | 02:12 AM

%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%b9%e0%b4%bf

രാഷ്ട്രങ്ങള്‍ തമ്മിലുള്ള ശത്രുത പുതിയ കാര്യമല്ല. രാഷ്ട്രങ്ങളും അതിനെ നയിക്കുന്ന ഭരണകൂടസംവിധാനവും രാജ്യാതിര്‍ത്തികളും രൂപംകൊണ്ട കാലം മുതല്‍ രാഷ്ട്രങ്ങള്‍ക്കിടയിലെ പോരും ആരംഭിച്ചിട്ടുണ്ട്. ഇത്തരം ശത്രുതകളുടെയും യുദ്ധങ്ങളുടെയും നൈരന്തര്യമാണു ചരിത്രഗതി നിര്‍ണയിക്കുന്നത്. മനുഷ്യസമൂഹങ്ങള്‍ തമ്മിലുള്ള ശത്രുത മാനവികതയ്ക്ക് എതിരാണ്. യുദ്ധമാവട്ടെ മാനവികതയോടുള്ള കടുത്ത പാതകവുമാണ്.
ഈ ശത്രുതയിലും യുദ്ധങ്ങളിലുമൊക്കെ മനുഷ്യത്വത്തിന്റെ ചെറുകണികയെങ്കിലും അവശേഷിക്കുന്നവര്‍ ചില വ്യവസ്ഥകളും മര്യാദകളും പാലിക്കാറുണ്ട്. എന്നാല്‍, തങ്ങള്‍ക്ക് അതുപോലുമില്ലെന്നു പാകിസ്താന്‍ തെളിയിച്ചിരിക്കുകയാണ്. ചാരവൃത്തിക്കുറ്റം ആരോപിക്കപ്പെട്ടു പാകിസ്താനില്‍ തടവില്‍ കഴിയുന്ന ഇന്ത്യയുടെ മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ കാര്യത്തില്‍ അങ്ങേയറ്റം കുടിലമായ നടപടികളാണു പാകിസ്താനില്‍നിന്നുണ്ടായത്. ഇതില്‍ ഇന്ത്യന്‍ ജനതയ്ക്ക് ഒന്നടങ്കമുള്ള പ്രതിഷേധമാണ് ഇന്നലെ പാര്‍ലമെന്റില്‍ ഉയര്‍ന്നത്.


കുല്‍ഭൂഷന്‍ ജാദവിന്റെ കുടുംബത്തിന്റെ മനുഷ്യാവകാശങ്ങളെ പാകിസ്താന്‍ ലംഘിച്ചതായി വിദേശകാര്യമന്ത്രി സുഷമാസ്വരാജ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന ലോകം ഗൗരവപൂര്‍വം ശ്രദ്ധിക്കേണ്ടതാണ്. മഹാരാഷ്ട്രസ്വദേശിയായ കുല്‍ഭൂഷനെ ഇറാനില്‍ ബിസിനസ് നടത്തുന്നതിനിടയിലാണു വ്യാജക്കുറ്റം ചുമത്തി പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. എന്നിട്ടും പാകിസ്താനില്‍ വച്ചാണു പിടിച്ചതെന്ന് അവര്‍ പ്രചരിപ്പിച്ചു.


പാക് കോടതി അദ്ദേഹത്തിനു വിധിച്ച വധശിക്ഷ ഇന്ത്യയുടെ നയതന്ത്ര ഇടപെടലിനെ തുടര്‍ന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്‌തെങ്കിലും അന്യായമായി തടങ്കലില്‍ ജീവിതം തള്ളിനീക്കുന്ന അദ്ദേഹത്തെ കാണാന്‍ പോയ മാതാവ് അവന്തി ജാദവ്, ഭാര്യ ചേതന കുല്‍ എന്നിവരോട് മാനവികതയ്ക്ക് ഒട്ടും നിരക്കാത്ത രീതിയിലാണു പാക് അധികൃതര്‍ പെരുമാറിയത്.


കുല്‍ഭൂഷനെ കാണാന്‍ ജയിലിലെത്തിയ വൃദ്ധമാതാവിനെയും ഭാര്യയെയും സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ വസ്ത്രമഴിച്ചു പരിശോധിച്ചു. ഭാര്യയുടെ പാദരക്ഷകളും താലിമാലയുംവരെ അഴിച്ചുമാറ്റി. നെറ്റിയിലെ തിലകം മായ്ച്ചു. കുല്‍ഭൂഷനോടു ചില്ലിനു മറുവശമിരുന്നു സംസാരിക്കാന്‍ മാത്രമാണ് അനുവദിച്ചത്. മാതൃഭാഷയായ മറാത്തിയില്‍ സംസാരിക്കാന്‍ അനുവദിച്ചതുമില്ല.
മനസ്സില്‍ നിറഞ്ഞുകവിയുന്ന സങ്കടങ്ങളുടെ ഒരംശമെങ്കിലും പങ്കുവയ്ക്കാന്‍ അനുവദിക്കാതെ അവരുടെ സ്വകാര്യതയിലേക്കു തുറിച്ചുനോട്ടവുമായി പാക് ഉദ്യോഗസ്ഥര്‍ അരികെ നിന്നു. പാക് മാധ്യമപ്രവര്‍ത്തകര്‍ക്കു വിദ്വേഷകരമായ ചോദ്യങ്ങള്‍ അവരോടു ചോദിക്കാന്‍ അവസരമുണ്ടാക്കിക്കൊടുത്തു. ഇതിനെല്ലാം പുറമെ ചെയ്യാത്ത കുറ്റം കുല്‍ഭൂഷനെക്കൊണ്ടു തങ്ങള്‍ക്കു മുന്നില്‍ ഏറ്റുപറയിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്ന ഗൗരവമേറിയ പരാതിയും മാതാവ് ഉന്നയിച്ചിട്ടുണ്ട്.


രാഷ്ട്രസുരക്ഷിതത്വത്തിന്റെ പേരിലായാല്‍പ്പോലും അന്യരാജ്യത്ത് എത്തിപ്പെട്ട നിസ്സഹായരായ രണ്ടു സ്ത്രീകളെ ഭരണകൂടശക്തി ഉപയോഗിച്ച് ഇങ്ങനെ അപമാനിക്കുന്നത് ന്യായീകരിക്കാവുന്നതല്ല. വിമാനയാത്രയിലടക്കം ഏറെ സുരക്ഷാപരിശോധനകള്‍ക്കു വിധേയരായി എത്തിയ അവരുടെ വസ്ത്രങ്ങളിലും ചെരിപ്പിലും താലിമാലയിലുമൊക്കെ കാമറയോ സുരക്ഷാഭീഷണിയുള്ള എന്തെങ്കിലും വസ്തുക്കളോ ഉണ്ടെന്ന ആരോപണം നട്ടാല്‍ മുളയ്ക്കാത്ത നുണയാണ്. പാകിസ്താന്‍ കൂടി പങ്കുവയ്ക്കുന്ന നമ്മുടെ ഉപഭൂഖണ്ഡത്തിന്റെ സാംസ്‌കാരികപാരമ്പര്യത്തിന് ഒട്ടും നിരക്കുന്നതല്ല ഈ നടപടി. പാക് ഭരണകൂടം ഉള്‍ക്കൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന മതമൂല്യങ്ങളും ഇതു പൊറുത്തുകൊടുക്കില്ലെന്ന് ഉറപ്പാണ്.
കുല്‍ഭൂഷന്റെ കുടുംബത്തിനു പാകിസ്താനില്‍ ഏല്‍ക്കേണ്ടിവന്ന അപമാനത്തില്‍ രാജ്യവും പാര്‍ലമെന്റും ഒരേതരത്തില്‍ പ്രതിഷേധിക്കുന്നു എന്ന സുഷമാസ്വരാജിന്റെ പ്രഖ്യാപനം പ്രതിപക്ഷമടക്കമുള്ള ജനപ്രതിനിധികള്‍ ഒരേ സ്വരത്തിലാണ് ഏറ്റെടുത്തത്. ഇന്ത്യയുടെ മൊത്തം ശബ്ദമായി അതു മാറി. രാജ്യത്തിന്റെ ഈ വികാരം ഇവിടെ ഒതുക്കിനിര്‍ത്താതെ ലോകസമൂഹത്തിന്റെയാകെ ശബ്ദമാക്കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കേന്ദ്രഭരണകൂടം ശ്രമിക്കണം.


അന്താരാഷ്ട്രവേദികളില്‍ ഈ ശബ്ദമുയരാന്‍ നയതന്ത്രതലത്തില്‍ നടപടിയുണ്ടാവണം. ഇന്ത്യക്കാരനായ കുല്‍ഭൂഷന്റെയും കുടുംബത്തിന്റെയും മാത്രം പ്രശ്‌നമല്ല ഇത്. ലോകത്തിന്റെ എല്ലാ കോണിലും രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത നിലനില്‍ക്കുന്നുണ്ട്. ഏതൊക്കെയോ കുല്‍ഭൂഷന്മാര്‍ ഇതുപോലെ നിരവധി ജയിലുകളില്‍ കഴിയുന്നുണ്ടാവണം. അവരുടെയും കുടുംബാംഗങ്ങളുടെയുംകൂടി മനുഷ്യാവകാശങ്ങളിലേക്കുള്ള ലോകത്തിന്റെ ശ്രദ്ധക്ഷണിക്കലായി ഇന്ത്യയുടെ ശബ്ദം മാറേണ്ടതുണ്ട്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  24 days ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  24 days ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  24 days ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  24 days ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  24 days ago