ലൈംഗിക സി.ഡി വിവാദം: മാധ്യമപ്രവര്ത്തകന് വിനോദ് വര്‍മയ്ക്ക് ജാമ്യം
റായ്പൂര്‍: ഛത്തീസ്ഗഡ് പൊതുമരാമത്ത് മന്ത്രിയുടെ ലൈംഗിക സി.ഡി ഉണ്ടാക്കി അദ്ദേഹത്തെ ബ്ലാക്മെയില്‍ ചെയ്തെന്ന ആരോപണത്തില്‍ അറസ്റ്റിലായ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വിനോദ് വര്‍മയ്ക്ക് ജാമ്യം. 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ അന്വേഷണ ഏജസികള്‍ പരാജയപ്പെട്ടെന്ന് കോടതി വിലയിരുത്തി. തുടര്‍ന്ന് വിനോദ് വര്‍മയുടെ ജാമ്യാപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. നേരത്തെ സംസ്ഥാന പൊലിസായിരുന്നു ഈ കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സി.ബി.ഐ കേസ് ഏറ്റെടുത്തിട്ടുണ്ട്.
ഒക്ടോബര്‍ 28നാണ് കേസുമായി ബന്ധപ്പെട്ട് വിനോദ് വര്‍മ അറസ്റ്റിലാവുന്നത്. 500ഓളം സി.ഡികളും ഒരു ലാപ്ടോപ്, പെന്‍ഡ്രൈവ് എന്നിവ വര്‍മയുടെ വസതിയില്‍ നിന്ന് കണ്ടെത്തിയതായും പൊലിസ് പറഞ്ഞിരുന്നു.
സി.ഡി കൈവശമുണ്ടെന്നും എന്നാല്‍ മന്ത്രിയെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും രാഷ്ട്രീയപകപോക്കലിന്റെ ഇരയാണ് താനെന്നും വര്‍മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."