HOME
DETAILS
MAL
യമനില്‍ സഖ്യസേനാ ആക്രമണം; മരണം 68 ആയി
backup
December 29 2017 | 03:12 AM
സന്‍ആ: യമന്‍ തലസ്ഥാനമായ സന്ആക്കടുത്ത് വിവിധ കേന്ദ്രങ്ങളില്‍ സഊദി സഖ്യസേന നടത്തിയ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 68 ആയി. തായിസ് പ്രവിശ്യയിലെ തിരക്കേറിയ മാര്‍ക്കറ്റിലും ഹുദൈദാ പ്രവിശ്യയിലുമാണ് സഖ്യസേനയുടെ വ്യോമാക്രമണമുണ്ടായത്.
തായിസില്‍ 54ഉം ഹുദൈദയില്‍ 14ഉം പേര് കൊല്ലപ്പെട്ടതായി യു.എന്‍ മനുഷ്യാവകാശ ദൗത്യസംഘത്തിന്റെ കോഡിനേറ്റര്‍ ജാമി മക്ഗോള് ഡ്രിക് പറഞ്ഞു.
കൊല്ലപ്പെട്ടവര്‍ എല്ലാവരും സാധാരണക്കാരാണ്. സ്വന്തം പൗരന്മാരുടെ കാര്യത്തില്‍ യമന്‍ സര്‍ക്കാരും സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസൈന്യവും തീരെ ശ്രദ്ധ പുലര്ത്തുന്നില്ലെന്നതിന്റെ തെളിവാണ് പുതിയ സംഭവമെന്ന് യു.എന്‍ സമിതി ആരോപിച്ചു. വിവേചനരഹിതമായ ആക്രമണമാണ് എല്ലാ സൈന്യവും നടത്തുന്നത്. യമന്‍ പൗരന്മാരുടെ ജീവിതം അപകടത്തിലാണ്-ജാമി മക്ഗോള്‍ഡ്രിക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."