സംസ്ഥാനതലത്തില്‍ പലിശരഹിത അയല്‍കൂട്ടായ്മ
കോഴിക്കോട്: പലിശരഹിത മൈക്രോഫിനാന്‍സ് അല്‍ക്കൂട്ടങ്ങള്‍ ഒരുകുടിക്കീഴിലാക്കുന്നു. സംഗമം പലിശരഹിത കൂട്ടായ്മ എന്ന പേരിലാണു പദ്ധതി. നേതൃസംഗമവും പ്രഖ്യാപനവും ജനുവരി രണ്ടിനു തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ നടക്കും.
രണ്ടായിരത്തിലേറെ അയല്‍ക്കൂട്ട സംഘങ്ങളാണു കൂട്ടായ്മക്കു കീഴിലുണ്ടാവുക. പഞ്ചായത്ത്, പ്രാദേശിക തലങ്ങളില്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ചെയ്ത എന്‍.ജി.ഒകളാണു പലിശരഹിത അയല്‍ക്കൂട്ടങ്ങളായി പ്രവര്‍ത്തിക്കുന്നത്. ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും അംഗങ്ങളാകാം.
ആഴ്ചയിലോ മാസത്തിലോ അംഗങ്ങളില്‍ നിന്നു ശേഖരിക്കുന്ന സമ്പാദ്യമാണ് പ്രവര്‍ത്തന മൂലധനം. വായ്പാ തുകയ്ക്ക് അനുസരിച്ചാണുതിരിച്ചടവ് കാലാവധി. പരസ്പര ജാമ്യത്തിലാണു വായ്പ നല്‍കുക.
പ്രാദേശിക സംഘങ്ങളെ ഏകോപിപ്പിക്കുന്നതു ഇന്‍ഫാക്‌സസ്റ്റയിനബിള്‍ ഡവലപ്‌മെന്റ് സൊസൈറ്റിയാണെന്ന് ഭാരവാഹികളായ ടി.കെ ഹുസൈന്‍, കെ. ഷംസുദ്ദീന്‍, ഡോ.മുഹമ്മദ് പാലത്ത്, സി.പി ഷമീര്‍, മുഹമ്മദ് ജുമാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."