ഭിന്നലിംഗക്കാര്‍ക്കു പൊലിസിന്റെ ക്രൂരമര്‍ദനം
കോഴിക്കോട്: നഗരമധ്യത്തില്‍ ഭിന്നലിംഗക്കാരെ പൊലിസ് ക്രൂരമായി മര്‍ദിച്ചെന്നു പരാതി. സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവ പരിപാടികള്‍ കഴിഞ്ഞ് താമസസ്ഥലത്തക്കേു മടങ്ങവെ ബുധനാഴ്ച അര്‍ധരാത്രി 12.30ഓടെ മിഠായിതെരുവിന് സമീപം താജ് റോഡിലായിരുന്നു സംഭവം.
കോട്ടക്കടവ് സ്വദേശി സുസ്മി (42), അപ്സര തിയേറ്ററിനു സമീപം താമസിക്കുന്ന മമതാ ജാസ്മിന് (47) എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ ഭിന്നലിംഗക്കാരുടെ മത്സരത്തില്‍ പങ്കെടുത്ത് മടങ്ങിയവര്ക്കാണു മര്‍ദനമേറ്റത്. ഇവരുടെ കാലിലും ശരീരത്തിലും അടിയേറ്റ പാടുകളുണ്ട്. വാഹനത്തിലെത്തിയ പൊലിസ് തടഞ്ഞുവയ്ക്കുകയും പിന്നീടു ചോദ്യംചെയ്തതിനു ശേഷം ലാത്തി കൊണ്ട് അടിക്കുകയുമായിരുന്നുവെന്നു പരുക്കേറ്റവര്‍ പറഞ്ഞു.
കസബ പൊലിസാണ് മര്‍ദിച്ചതെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ആരോപണം കസബ പൊലിസ് നിഷേധിച്ചു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയതായി പരുക്കേറ്റവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."