HOME
DETAILS

അപരാജിതനായി കുക്ക്

  
backup
December 29 2017 | 03:12 AM

%e0%b4%85%e0%b4%aa%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%a4%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

മെല്‍ബണ്‍: ഇരട്ട സെഞ്ച്വറിയുമായി അപരാജിതനായി നിലകൊള്ളുന്ന മുന്‍ നായകന്‍ അലിസ്റ്റര്‍ കുക്ക് ആഷസ് പരമ്പര തൂത്തുവാരാമെന്ന ആസ്‌ത്രേലിയയുടെ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തി. ഫോമില്ലായ്മയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട കുക്ക് ഒറ്റയാള്‍ പോരാട്ടത്തിലൂടെ കരിയറിലെ അഞ്ചാം ടെസ്റ്റ് ഡബിള്‍ സെഞ്ച്വറി തികച്ച് ഒറ്റയടിക്ക് വിമര്‍ശനങ്ങളുടെ മുനയൊടിക്കുകയും ഒപ്പം ഇംഗ്ലണ്ടിന് ലീഡ് സമ്മാനിക്കുകയും ചെയ്തു.
409 പന്തുകള്‍ നേരിട്ട് 244 റണ്‍സുമായി ഒരു ഭാഗത്ത് പുറത്താകാതെ നില്‍ക്കുന്ന കുക്കിന്റ ബലത്തില്‍ ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് 491 റണ്‍സെന്ന മികച്ച സ്‌കോറിലെത്തി. ഒരു വിക്കറ്റ് അവശേഷിക്കെ ഇംഗ്ലണ്ടിന് 164 റണ്‍സിന്റെ ലീഡ് സ്വന്തം. നേരത്തെ ആസ്‌ത്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 327 റണ്‍സില്‍ അവസാനിച്ചിരുന്നു.
ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ ഏതാണ്ട് ഒറ്റയ്ക്ക് കുക്ക് ആസ്‌ത്രേലിയന്‍ പാളയത്തിലേക്ക് പോരാട്ടം നയിക്കുന്ന കാഴ്ചയായിരുന്നു മെല്‍ബണില്‍. കഴിഞ്ഞ പത്ത് ഇന്നിങ്‌സുകളിലായി കാര്യമായ ഒരു ബാറ്റിങ് പ്രകടനവും നടത്താന്‍ കഴിയാതെ തല കുനിച്ച് മടങ്ങേണ്ടി വന്ന കുക്ക് നിര്‍ണായക ഘട്ടത്തില്‍ ഫോമിലേക്ക് ഉയര്‍ന്ന് തന്റെ മൂല്ല്യം എന്താണെന്ന് വിമര്‍ശകര്‍ക്ക് ബാറ്റിങിലൂടെ മറുപടി നല്‍കുന്ന കാഴ്ചയായിരുന്നു. രണ്ടാം ദിനത്തില്‍ തന്നെ സെഞ്ച്വറിയടിച്ച് ഫോമിലേക്ക് മടങ്ങിയെത്തിയ കുക്ക് മൂന്നാം ദിനത്തില്‍ അപരാജിതനായി നിലകൊണ്ട് സന്ദര്‍ശകരെ ലീഡിലേക്ക് നയിക്കുകയായിരുന്നു. 409 പന്തുകള്‍ നേരിട്ട് 27 ഫോറുകളുടെ പിന്‍ബലത്തിലാണ് കുക്കിന്റെ ഇരട്ട സെഞ്ച്വറി.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം ബാറ്റിങിനിറങ്ങിയത്. നായകന്‍ ജോ റൂട്ട് (61) കാര്യമായ പിന്തുണ നല്‍കി മൂന്നാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ മടങ്ങി. പിന്നാലെ ഇംഗ്ലീഷ് വിക്കറ്റുകള്‍ മുറയ്ക്ക് വീഴാന്‍ തുടങ്ങി. ഈ സമയത്തെല്ലാം മറുഭാഗത്ത് കുക്ക് കരുത്തോടെ നിലകൊണ്ടു. പിന്നീട് പത്താമനായി ക്രീസിലെത്തിയ സ്റ്റുവര്‍ട്ട് ബ്രോഡ് (56) മുന്‍ നായകന് ഉറച്ച പിന്തുണ നല്‍കിയതും നിര്‍ണായകമായി. കളി നിര്‍ത്തുമ്പോള്‍ റണ്ണൊന്നുമെടുക്കാതെ ജെയിംസ് ആന്‍ഡേഴ്‌സനാണ് കുക്കിന് കൂട്ടായി ക്രീസിലുള്ളത്. ഓസീസിനായി ഹാസ്‌ലെവുഡ്, നതാന്‍ ലിയോണ്‍, കമ്മിന്‍സ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago