ലോക്കര്‍ മോഷ്ടിച്ചവര്‍ക്ക് അഞ്ചു വര്‍ഷം തടവ് ശിക്ഷ
ദോഹ: വാണിജ്യ കേന്ദ്രത്തിലെ ലോക്കര്‍ മോഷ്ടിച്ച അഞ്ചുപേരെ കോടതി അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം അഞ്ചുപേരെയും നാടുകടത്താനും കോര്‍ട്ട് ഓഫ് ഫേര്സ്റ്റ് ഇന്‍സ്റ്റന്‍സ് വിധിച്ചു. പ്രാദേശിക അറബി പത്രമായ അല്ശര്ഖാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരാണ് കോടതിക്ക് കൈമാറിയത്. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് കച്ചവട സ്ഥാപനത്തിനകത്ത് കയറി ഇവര്‍ ലോക്കര്‍ മോഷ്ടിക്കുകയായിരുന്നു.
മൂന്ന് ലക്ഷത്തനടുത്ത് ഖത്തര്‍ റിയാലും കമ്പനി രേഖകളുമായിരുന്നു ലോക്കറില്‍ ഉണ്ടായിരുന്നത്. പൊലിസ് നായയെ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോക്കര്‍ മരുഭൂമിയില്‍ നിന്ന് കണ്ടെത്തിയത്. എന്നാല്‍ ലോക്കറിലെ പണം നഷ്ടപ്പെട്ടിരുന്നു. വിരലടയാളം പരിശോധിച്ച് പൊലിസ് അഞ്ച് പേരെയും കണ്ടെത്തുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."