വനിത കമ്മിഷന്‍ വിവാഹ പൂര്‍വ കൗണ്‍സിലിങ് സംഘടിപ്പിക്കും
കോട്ടയം: വിവാഹമോചനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വനിതാ കമ്മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിവാഹ പൂര്‍വ കൗണ്‍സിലിങ് സംഘടിപ്പിക്കുമെന്ന് വനിത കമ്മിഷന്‍ അംഗമായ ഇ.എം.രാധ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കമ്മിഷന്റെ മെഗാ അദാലത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
2018 ജനുവരി അവസാനത്തോടെ കൗണ്‍സിലിങ്ങിന് തുടക്കം കുറിക്കും.
മാതാപിതാക്കളുടെ അമിതമായ സ്വാധീനം മൂലം വിവാഹബന്ധത്തില്‍ ഉലച്ചില്‍ നേരിട്ട കേസുകളാണ് കമ്മിഷന് എത്തുന്നതില്‍ൃ അധികവും.
സോഷ്യല്‍ മീഡിയയും സ്ത്രീകളും ആയി ബന്ധപ്പെട്ട് പരാതികള്‍ പെരുകുന്ന പശ്ചാത്തലത്തില്‍ മാധ്യമങ്ങളിലെ സ്ത്രീ എന്ന വിഷയത്തില്‍ സംസ്ഥാന വ്യാപകമായി സെമിനാര്‍ സംഘടിപ്പിക്കും.
യുവതലമുറയില്‍ മയക്കുമരുന്നിന്റെ ഉപയോഗം കൂടുകയും വിവാഹേതര ബന്ധങ്ങള്‍ പെരുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."